Hot Posts

6/recent/ticker-posts

തിരുപ്പിറവിയുടെ ദിവ്യസന്ദേശം വിളിച്ചോതി സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം

പാലാ: തിരുപ്പിറവിയുടെ രക്ഷാകര സന്ദേശം വിളിച്ചോതി പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ കലാപരിപാടികളോടെ നടത്തപ്പെട്ടു. 


കൊച്ചു പാപ്പാമാരും ചുമപ്പും വെള്ളയും വസ്ത്രങ്ങൾ അണിഞ്ഞ കുരുന്നുകളും ഗാനങ്ങൾക്ക് ചുവടുവച്ചപ്പോൾ കാണികൾക്ക് അത് നവ്യാനുഭവമായി. വിവിധ ക്ലാസുകളിലെ കുട്ടികൾ അവതരിപ്പിച്ച ക്രിസ്തുമസ് സന്ദേശം വിളിച്ചോതുന്ന സ്കിറ്റുകൾ, കരോൾ ഗാനങ്ങൾ, പപ്പാ ഡാൻസ് എന്നീ വൈവിധ്യമാർന്ന പരിപാടികളും ഉണ്ടായിരുന്നു. 
ളാലം പഴയ പള്ളി പാരീഷ് ഹാളിൽ നടന്ന ക്രിസ്തുമസ് ആഘോഷം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ. ചീരാംകുഴി ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു.  
അധ്യാപകരായ ബിൻസി സെബാസ്റ്റ്യൻ, സി.ലിജി,മാഗി ആൻഡ്ര്യൂസ്,, ലീജാ മാത്യു, ലിജോ ആനിത്തോട്ടം, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയ റോസ്, ജോയ്സ് മേരി ജോയി, ഹൈമി ബാബു,അനു മെറിൻ അഗസ്റ്റിൻ, അലൻ ടോം, ജിൻറു ജോർജ് പി റ്റി.എ പ്രതിനിധി ജയ്സൺ ജേക്കബ്, സ്കൂൾ ചെയർമാൻ അതുൽ ഹരി, ചെയർ പേഴ്സൺ ഡെൽന സുനീഷ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍