Hot Posts

6/recent/ticker-posts

മാർ ആഗസ്തിനോസ് കോളജിൽ ആശംസകൾ അറിയിച്ച് ക്രിസ്മസ് പാപ്പാ കുതിരപ്പുറത്ത് എത്തി



രാമപുരം: മാർ ആഗസ്തിനോസ് കോളജിൽ വിപുലമായ ക്രിസ്മസ് അഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്റ്റുഡൻസ് യൂണിയൻ്റെ നേതൃത്വത്തിൽ വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടത്തി.   


കുതിരപ്പുറത്ത് കയറി വന്ന ക്രിസ്മസ് പപ്പാ ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. ഗുഹയുടെ മാതൃകയിൽ നിർമ്മിച്ച വലിയ പുൽക്കൂട് ശ്രദ്ധേയമായി പുൽക്കൂട്, ക്രിസ്മസ് കരോൾ ഗാനമത്സരം, പുൽക്കൂട്, മത്സരം ഓൾഡ് ഈസ് ഗോൾഡ് സംഗീത മത്സരം, ക്രിസ്മസ് ട്രീ, സ്പോട്ട് കൊറിയോ ഗ്രാഫി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. 
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. കോളേജ് മാനേജർ റവ ഫാ ബർക്മെൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കമ്പ് അധ്യക്ഷത വഹിച്ചു.  
വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, കോളേജ്‌ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, വൈസ് ചെയർപേഴ്സൺ ജൂണ മരിയ ഷാജി, മറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.






Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍