Hot Posts

6/recent/ticker-posts

പൊതുവിദ്യാഭ്യാസ മേഖലയിൽ അടിയന്തിര സർക്കാർ ഇടപെടൽ ഉണ്ടാകണം: കെ.എസ്.എസ്.ടി.എഫ്.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും  അധ്യാപക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട്   കേരളാ സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ് ഫ്രണ്ട് സംസ്ഥാന സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തി.  


6 ഗഡു (19%) DA കുടിശ്ശിക അനുവദിക്കുക, 12- ആം ശമ്പളപരിഷ്കരണം നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, 11 ആം ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, അധ്യാപക നിയമനങ്ങൾക്ക് സ്ഥിരാംഗീകാരം നൽകുക, വിദ്യാഭ്യാസ ഓഫീസുകളിലെ ഫയലുകൾ എത്രയും വേഗം തീർപ്പാക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, നിയമനം ലഭിച്ച എല്ലാ അധ്യാപകർക്കും പ്രൊട്ടക്ഷൻ നൽകുക,മെഡിസിപ്പ് സർക്കാർ ഏറ്റെടുക്കുക, അധ്യാപക വിദ്യാർത്ഥി അനുപാതം 1: 30 ആക്കുക, ഒന്നാം ക്ലാസ്മുതൽ ഹിന്ദി തസ്തിക അനുവദിക്കുക, അംഗീകാരമില്ലാെത പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങളും അടച്ചുപൂട്ടുക, ഭിന്നേശഷി നിയമനത്തിന്റെ േപരിൽ അധ്യാപകരുടെ തടഞ്ഞു വച്ചിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കുക ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക പ്രവർത്തിപരിചയ തസ്തികൾ സൃഷ്ടിച്ച് നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ധർണ്ണാ സമരം കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗവും പാർട്ടി സംസ്ഥാന ജനറൽ സംസ്ഥാന സെക്രട്ടറിയുമായ ടോമി. കെ. തോമസ് ഉദ്ഘാടനം ചെയ്തു. 
പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ അനുഭവിക്കുന്ന പ്രയാസങ്ങൾ പൊതുവിദ്യാസമേഖലയുടെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് പറഞ്ഞു. കിൻഫ്ര ചെയർമാൻ ബേബി ഉഴുത്തുവാൽ മുഖ്യ പ്രഭാഷണം  നടത്തി. സംസ്ഥാന നേതാക്കളായ ജിമ്മി മറ്റത്തിപ്പാറ, പോരുവഴി ബാലചന്ദ്രൻ, സംസ്ഥാന കൺവീനർ ജോർജുകുട്ടി ജേക്കബ്, റോയി മുരിക്കോലി, കെ.ജെ. മേജോ, ജയിംസ് കോശി, രാജേഷ് മാത്യു, ജോബി വർഗീസ് കുളത്തറ, ടി.കെ. നാസർ, ജുഡി ഇഗ്നേഷ്യസ്, സാജു, ദീപു, ഷൈൻ, സാജു മൈക്കിൾ, റെനിരാജ്, ജിജി കെ ജോസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അവകാശപത്രിക വിദ്യാഭ്യാസ മന്ത്രിയ്ക്കു സമർപ്പിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു