Hot Posts

6/recent/ticker-posts

വിട പറയലിന്റെ സായാഹ്നം ഒരുക്കി മുസ്‌ലിം ഗേൾസ് സ്കൂൾ

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ഈ അദ്ധ്യയന വർഷം വിരമിക്കുന്ന എ.അബ്ദുൽ ഹാരിസ്, റ്റി.ഇ.ഷെമീമ, കെ.ജി.രാജി, ഡോ.കെ.എം, മഞ്ജു, കെശോഭ, എൻ.എ. ഷീബ എന്നിവർക്കുള്ള വിട പറയലിന്റെ സായാഹ്നം ( ജുദാ ഈ ശ്യാം) ഒരുക്കി സ്കൂൾ. 
നടത്തിപ്പ് കാരായ മുസ്ലിം എഡ്യൂക്കേഷണൽ ട്രസ്റ്റ് സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊഫ. എം.കെ.ഫരീദ് അധ്യക്ഷത വഹിച്ചു. ഡയമണ്ട് ജുബിലി ആഘോഷ കമ്മിറ്റി ചെയർമാൻ ഡോ.എം.എ മുഹമ്മദ് സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ എം.കെ അൻസാരി ആമുഖ പ്രഭാഷണം നടത്തി.
ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ യുവജനക്ഷേമ കായിക സാംസ്കാരിക വകുപ്പ് മന്ത്രി ജിൻസൺ ആന്റോ ചാൾസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യസമിതി അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ, ട്രസ്റ്റ് ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ്, ട്രസ്റ്റ് ജോ- സെക്രട്ടറി അബ്ബാസ് പാറയിൽ എന്നിവർ സംസാരിച്ചു.   
കുമാരി ആദിലക്ഷ്മി സി രാജ് ഗസൽ ആലപിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് സ്കൂൾ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി ആദരിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍