Hot Posts

6/recent/ticker-posts

മാലിന്യം വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ: ആലോചനാ യോഗം നടത്തി ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂൾ



ഈരാറ്റുപേട്ട: കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഹരിത സഭയുടെ നേതൃത്വത്തിൽ നടത്തുന്ന വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ ആലോചനാ യോഗം ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി സ്റ്റാൻഡ് മുതൽ ചേന്നാട് കവല വരെയുള്ള റോഡിൻ്റെ ഇരു വശങ്ങളിലും സ്കൂൾ ക്യാംപസിലും സൗന്ദര്യവൽക്കരണം നടത്തും. കൂടാതെ വെയിറ്റിംഗ് ഷെഡ്ഡും സ്കൂളിൻ്റെ പ്രധാന കവാടവും ഹരിതാഭവും മാലിന്യമുക്തവും വലിച്ചെറിയൽ മുക്തവുമാക്കും.
നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് അനസ് പാറയിൽ അധ്യക്ഷത വഹിച്ചു. പൊളിറ്റിക്കൽ സയൻസ് അധ്യാപിക കെ.എസ്. സിന്ദുമോൾ പദ്ധതി വിശദീകരിച്ചു. 
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെഫ്ന അമീൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്, വാർഡ് കൗൺസിലർ ഫാത്തിമ മാഹീൻ, പ്രിൻസിപ്പൽ എസ്.ഷീജ, എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ, എസ് എം സി ചെയർമാൻ യൂസുഫ്, വൈസ് പ്രിൻസിപ്പൽ സിസി പൈകട, ബി എഡ് കോളജ് പ്രിൻസിപ്പൽ റോസ്‌ലിറ്റ് മൈക്കിൾ, സ്റ്റാഫ് സെക്രട്ടറി അഗസ്റ്റിൻ സേവ്യർ, ബിൻസിമോൾ ജോസഫ്, എൽസമ്മ ജേക്കബ്, ഹരിതസഭ സ്കൂൾ കോർഡിനേറ്റർ അഞ്ജന സി നായർ, സഹദുൽ ഫറൂക്ക് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍