Hot Posts

6/recent/ticker-posts

കാരയ്ക്കാട് സ്കൂൾ വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും

ഈരാറ്റുപേട്ട: വിദ്യാഭ്യാസ മേഖലയിൽ അൻപത് വർഷം പൂർത്തിയാക്കുന്ന കാരക്കാട് എംഎം എംയു എം യുപി സ്കൂ‌ളിന്റെ 49-ാം മത് വാർഷികാഘോഷവും ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ലോഗോ പ്രകാശനവും കാരക്കാട് സ്കൂളിൽ നടന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
1976 ൽ ഹാജി വിഎംഎ കരീം സാഹിബ് സ്ഥാപിച്ച സ്കൂൾ 2026 ൽ അൻപത് വർഷം പിന്നിടുകയാണ്. ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ വിപുലമായ പ്രോഗ്രാമുകളിൽ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചുകൊണ്ട് പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വാർഷികാഘോഷ ഉദ്ഘാടനവും, ഗോൾഡൻ ജൂബിലിയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു.
സ്കൂൾ മാനേജർ കെ എ മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ താഹിറ പി.പി. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സെമിനാ വി.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. എൻഡോമെന്റ് വിതരണം കെ.എ. മുഹമ്മദ് സക്കീർ, സമ്മാനവിതരണം കെ.എ. മുഹമ്മദ് ഹാഷിം എന്നിവർ നിർവഹിച്ചു. 
പിടിഎ പ്രസിഡൻറ് ഒ എ ഹാരിസ്, ഡിവിഷൻ കൗൺസിലർമാരായ സുനിൽകുമാർ, അബ്ദുൽ ലത്തീഫ്, പി എസ് എം നൗഫൽ, സുമിന പി എ, നാദിറ ഷാമോൻ, അസീസ് പത്താഴപ്പടി, ഷനീർ മഠത്തിൽ, എം എ നവാസ്, മോനി വെള്ളുപ്പറമ്പിൽ ഫൈസൽ വെട്ടിയാംപ്ലാക്കൾ, യൂസുഫ് ഹിബ, മാഹിൻ, ഷിഹാബ് വി കെ, ഫസൽ ഫരീദ്, ഹുസൈൻ അമ്പഴത്തിനാൽ ബി രേണു, കുമാരി ഫാത്തിമ സിനാജ് എന്നിവർ സംസാരിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്