Hot Posts

6/recent/ticker-posts

കാവുംകണ്ടം ഇടവകയുടെ 3-ാം മത് കുടുംബ കൂട്ടായ്മ വാർഷികവും ഇടവക ദിനാഘോഷവും 9 ന്



കാവുംകണ്ടം: കാവുംകണ്ടം ഇടവകയിലെ മൂന്നാമത് കുടുംബ കൂട്ടായ്മയുടെ വാർഷികവും ഇടവക ദിനാഘോഷവും ഒമ്പതാം തീയതി ഞായറാഴ്ച കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. കുടുംബ കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പാലാ അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഷാജി പുന്നത്താനത്തുകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 
ബിൻസി ഞള്ളായിൽ റിപ്പോർട്ട് അവതരിപ്പിക്കും. നൈസ് ലാലാ തെക്കലഞ്ഞിയിൽ ആമുഖപ്രഭാഷണം നടത്തും. വികാരി ഫാ. സ്കറിയ വേകത്താനം, കുടുംബ കൂട്ടായ്മ പാലാ രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൽബിൻ പുതുപ്പറമ്പിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. കെ. ഇ.തോമസ് കൈതയ്ക്കൽ, ഷിബു തെക്കേമറ്റം, സിസ്റ്റർ ജോസ്ന ജോസ് പുത്തൻപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. 
സമ്മേളനത്തിൽ ഇടവക വാർത്ത ബുള്ളറ്റിൻ, രക്തദാന ഡയറക്ടറി എന്നിവ പ്രകാശനം ചെയ്യും. രാമപുരം കേന്ദ്രീകരിച്ച് മികച്ച ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന ആകാശപ്പറവകളുടെ കൂട്ടുകാർക്ക് ഗുഡ് സമരിറ്റൻ അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും. മികച്ച തൊഴിൽ സംരംഭ സ്ഥാപനമായ കൊടുമ്പിടി വിസിബ് സ്വാശ്രയ  സംഘ സ്ഥാപനത്തെയും ഡയറക്ടറായ കെ. സി. തങ്കച്ചൻ കുന്നുംപുറത്തെയും സമ്മേളനത്തിൽ ആദരിക്കും. 
സമ്മേളനത്തിൽ മികച്ച കർഷകൻ, ഫാം കർഷകൻ, ടാപ്പിംഗ് കർഷകൻ, കലാകാരൻ, യുവജന പ്രവർത്തകൻ, അല്മായ പ്രവർത്തകൻ, വിവാഹ ജൂബിലി ആഘോഷിക്കുന്നവർ, ബെസ്റ്റ് ഫാമിലി, ലോഗോസ് ക്വിസ്, പൂന്തോട്ട മത്സരം, അടുക്കളത്തോട്ട മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്നതാണ്. ഇടവകയിലെ ഏറ്റവും നല്ല കുടുംബ കൂട്ടായ്മയായി തെരഞ്ഞെടുക്കപ്പെട്ട ഗലീലി വാർഡ്, ബെത്‌ലഹേം വാർഡ്, ബഥാനിയ വാർഡ് എന്നീ വാർഡുകൾക്ക് എവർ റോളിംഗ് ട്രോഫി നൽകുന്നതാണ്. തുടർന്ന് കുടുംബക്കൂട്ടായ്മ വാർഡുകൾ അവതരിപ്പിക്കുന്ന കലാപരിപാടി, സ്നേഹവിരുന്ന് എന്നിവ നടക്കും. 

ഡേവീസ് കല്ലറയ്ക്കൽ, സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, അഭിലാഷ് കോഴിക്കോട്ട്, ജോഷി കുമ്മേനിയിൽ, ലിസി ആമിക്കാട്ട്, കൊച്ചുറാണി ഈരൂരിക്കൽ, രാജു അറയ്ക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകും.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു