Hot Posts

6/recent/ticker-posts

സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പുലർത്തണം: ബാലവകാശ കമ്മീഷൻ

കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മീഷൻ കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ സിറ്റിംഗ് നടത്തി. പരിഗണിച്ച 32 കേസുകളിൽ 19 എണ്ണം തീർപ്പാക്കി. കമ്മീഷൻ അംഗങ്ങളായ അഡ്വ. ജലജമോൾ, കെ.കെ. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റിംഗ് നടന്നത്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സ്‌കൂളുകളുമായി ബന്ധപ്പെട്ട പരാതികളാണ് പ്രധാനമായും ഉയർന്നു വന്നത്. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, സ്‌കൂളുകളിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കമ്മീഷനു മുന്നിൽ വന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് കമ്മീഷൻ വ്യക്തമാക്കി. സ്‌കൂളുകളിൽ അക്കാദമിക് കാര്യങ്ങളിൽ അല്ലാതെ പി.ടി.എ.യും എസ്.എം.എസി.യും അമിത ഇടപെടൽ നടത്തുന്നുണ്ടെന്നും കമ്മീഷൻ വിലയിരുത്തി. 
ബാലവകാശ സംരക്ഷണനിയമങ്ങളെക്കുറിച്ച് സമൂഹത്തിന്റെ താഴേതട്ടുവരെ അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞതായി കമ്മീഷനംഗങ്ങൾ പറഞ്ഞു. പൊതുസമൂഹവും കുട്ടികളുടെ സുരക്ഷിതത്വത്തിനായി മുന്നോട്ടുവരണമെന്ന് കമ്മീഷനംഗം അഡ്വ. ജലജമോൾ പറഞ്ഞു. 
13 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പോലീസുദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, നിയമവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്