Hot Posts

6/recent/ticker-posts

ശാസ്താംകടവ് - വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നടന്നു

കോട്ടയം: ക്ഷേമവും വികസന പ്രവർത്തനങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിലെ ശാസ്താംകടവ് വെട്ടിക്കാട് റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ്  റോഡ് നിർമിക്കുന്നത്. കൂടുതൽ തുക വേണ്ടി വന്നാൽ എം.എൽ.എ. ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാർപ്പ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവെച്ച വികസന പ്രവർത്തനങ്ങളെല്ലാം പൂർത്തീകരിച്ചു വരികയാണ്. മലരിക്കൽ പ്രദേശത്തെ റോഡ് 24 ന് ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ്, കിളിരൂർ ക്ഷേത്രങ്ങളിലെ വികസന പ്രവർത്തനങ്ങളും നടന്നുവരികയാണ്. എം.എൽ.എ. ഫണ്ടിൽ നിന്ന് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് തിരുവാർപ്പ് പഞ്ചായത്തിലാണെന്നും മന്ത്രി പറഞ്ഞു.
മാധവശേരി പാലത്തിനു സമീപം നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ സജിമോൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, സംഘാടകസമിതി ചെയർമാൻ അജയൻ കെ. മേനോൻ, ഗ്രാമപഞ്ചായത്തംഗം റൂബി ചാക്കോ, ഹാർബർ എൻജിനീയറിംഗ് സെൻട്രൽ സർക്കിൾ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്. ഷർമിളി, സംഘാടകസമതി സെക്രട്ടറി പ്രേമദാസ്, ഹാർബർ എൻജിനീയറിംഗ് എക്‌സിക്യൂട്ടീവ് എൻജിനിയർ കെ.യു. അനിൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും