Hot Posts

6/recent/ticker-posts

വീട്ടുപടിക്കൽ സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്

പാലാ: സൗജന്യ ആംബുലൻസ് സേവനവുമായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൽ  ഉടനീളം ആവശ്യഘട്ടത്തിൽ വീട്ടുപടിക്കൽ ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജീത്ത്ജീമീനാഭവൻ അറിയിച്ചു. സാധാരണക്കാർക്ക് കാരുണ്യത്തിന്റെ കരുതൽ സ്പർശം പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ആംബുലൻസ് സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് (ശനിയാഴ്ച്ച) നടക്കും. വൈകുന്നേരം 6 ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പഞ്ചായത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ്രൺജീത്ത്ജീ മീനാഭവൻഅധ്യക്ഷനായിരിക്കും.
പവർ ഫിനാൻസ് കോർപ്പറേഷൻ്റെ സഹകരണത്തോടെയാണ് ആംബുലൻസ് വാങ്ങിയത്. പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നൂതന ആശുപത്രി ഉപകരണങ്ങളും വീൽചെയറുകളും ആധുനിക ഇലക്ട്രിക് കിടക്കകളും വാങ്ങി നവീകരിക്കുകയും ചെയ്തു. 50 ലക്ഷം രൂപയുടെ സിഎസ്ആർ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു