തിരുവനന്തപുരം: കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് എന്‍പ്രൗഡ് (nPROUD: New Programme for Removal of Unused Drugs) പദ്ധതി തുടങ്ങുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 

ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍നിന്നു ശേഖരിച്ച് കൊണ്ടുപോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യുന്നതാണ് പദ്ധതി. രാജ്യത്ത് ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരം പദ്ധതി നടപ്പാക്കുന്നത്. 22ന് കോഴിക്കോട് വച്ച് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
കോഴിക്കോട് കോര്‍പറേഷനിലും ഉള്ള്യേരി പഞ്ചായത്തിലുമാണ് ആദ്യമായി നടപ്പിലാക്കുക. തുടര്‍ന്നു സംസ്ഥാന വ്യാപകമാക്കും. കാലഹരണപെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകള്‍ അലക്ഷ്യമായി മണ്ണിലേക്കും ജലാശയങ്ങളിലേക്കും വലിച്ചെറിയാന്‍ പാടില്ല. ഇത് ആന്റിമൈക്രോബിയല്‍ പ്രതിരോധത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിസ്ഥിതി മലിനീകരണത്തിനും കാരണമാകും. ഇത്തരം ഔഷധങ്ങള്‍ ശേഖരിക്കുവാനോ ശാസ്ത്രീയമായി സംസ്‌കരിക്കുവാനോ പര്യാപ്തമായ സംവിധാനങ്ങൾ നിലവിലില്ലാത്തതിനാലാണു പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
നിശ്ചിത മാസങ്ങളില്‍ വീട്ടിലെത്തി മരുന്നുകള്‍ ശേഖരിക്കും. പെര്‍മനന്റ് കളക്‌ഷന്‍ സൈറ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള നീല നിറമുള്ള പെട്ടികളിലും മരുന്നുകള്‍ നിക്ഷേപിക്കാം. മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ഉപയോഗശൂന്യമായ മരുന്നുകള്‍ കളക്‌ഷന്‍ സെന്ററുകളില്‍ എത്തിക്കേണ്ടതാണ്.
തദ്ദേശ സ്ഥാപനങ്ങളുടെയും ഹരിതകര്‍മ സേനാംഗങ്ങളുടെയും സഹായത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന പരിസ്ഥിതി വകുപ്പുകളുടെ അംഗീകാരമുള്ള കേരള എൻവിയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ (കെഇഐഎൽ) മാലിന്യ സംസ്‌കരണ പ്ലാന്റില്ലാണ് ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്.