Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു

പാലാ: സംസ്ഥാന എക്സൈസ് വകുപ്പും മുൻസിപ്പൽ ലൈബ്രറിയും പാലാ മീഡിയാ അക്കാദമിയുമായി സഹകരിച്ച്‌ പാലാ നഗരസഭയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്ത് അധ്യക്ഷത വഹിച്ച പരിപാടി പാലാ നഗരസഭ വൈസ് ചെയർ പേഴ്‌സൺ ബിജി ജോജോ ഉദ്‌ഘാടനം ചെയ്തു. ഡോക്ടർ ശ്രീജിത്ത് കെ കെ, പാലാ എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. ആശാ മരിയ പോൾ, ബൈജു കൊല്ലംപറമ്പിൽ, എബി ജെ ജോസ്, സിസിലി പി, ദിനേശ് ബി, സന്മനസ് ജോർജ് എന്നിവർ പ്രസംഗിച്ചു. 
എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് രസകരമായ ക്ലാസ്സിലൂടെ കേട്ടിരുന്നവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഇന്നോവയിൽ വന്ന കൂട്ടുകാർ കൂടി 3 ലിറ്റർ മദ്യം വാങ്ങിച്ചു. ഒരു കൂട്ടുകാരൻ നിർബന്ധിച്ചപ്പോൾ രണ്ടു ലിറ്ററും കൂടി വാങ്ങി കാറിൽ വച്ചു. പക്ഷെ ഞങ്ങളുടെ പരിശോധനയിൽ പിടിക്കപ്പെട്ടാൽ 1000 രൂപാ പിഴ മാത്രമേയുള്ളൂ, ജാമ്യവും ലഭിക്കും. പക്ഷെ 28 ലക്ഷം രൂപായുടെ ഇന്നോവ എക്‌സൈസിന്റെ കോമ്പൗണ്ടിൽ വിശ്രമിക്കും അതായതു സർക്കാർ കണ്ടുകെട്ടും പാലാ എക്സൈസ് ഇൻസ്‌പെക്ടർ ഫിലിപ് തോമസ് ഇങ്ങനെ പറഞ്ഞപ്പോൾ പലർക്കും അതൊരു പുതിയ അറിവായിരുന്നു.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് മദ്യം നൽകുന്നത് ശ്രദ്ധയിൽ പെട്ടാൽ ഷാപ്പിന്റെ ലൈസൻസ് വരെ പോകാവുന്ന കുറ്റകൃത്യമാണ്. പരസ്യമായി മദ്യപിക്കുന്നത് പിടിക്കപ്പെട്ടാൽ 5000 രൂപാ വരെ പിഴ അടയ്‌ക്കേണ്ടതായി വരും എന്നും അദ്ദേഹം പറഞ്ഞു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്