Hot Posts

6/recent/ticker-posts

പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രം ഉത്സവത്തിന് നാളെ കൊടിയേറും

പാലാ: പുലിയന്നൂർ ശ്രീ മഹാദേവ ക്ഷേത്രം ഉത്സവത്തിന് നാളെ (ഫെബ്രുവരി 20) കൊടിയേറുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ ദിവസവും, രാവിലെ ശ്രീബലി എഴുന്നള്ളിപ്പ്, 10 മണിക്ക് ഉത്സവബലി, രാത്രി 8.30 ന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   21 ന് വൈകിട്ട് 3 മുതല്‍ ഊരാണ്മ ഇല്ലങ്ങളിലേക്ക് ഇറക്കിപ്പൂജ, 5.45 ന് വ്യാസ്‌കുമാര്‍ ബാലാജി അവതരിപ്പിക്കുന്ന സംഗീത സദസ്സ്, 7.45 ന് കഥകളി ഉത്തരാസ്വയംവരം. 22 ന് രാവിലെ 11 ന് പാലാ സന്തോഷ് അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, വൈകിട്ട് 5.30 ന് ഗൗരീശങ്കരം തിരുവാതിര കളിസംഘത്തിന്റെ തിരുവാതിര, 6.15 ന് ഗോപാല്‍ ദാസ് നയിക്കുന്ന നാമസങ്കീര്‍ത്തന ലഹരി, രാത്രി 8 ന് കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന സമര്‍പ്പയാമി 2025 ഭരതനാട്യ രംഗപ്രവേശം.
23 ന് രാവിലെ 9 മണിക്ക് പത്മശ്രീ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം, 10.30 ന് കൈരളി ശ്ലോകരംഗം അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, 11.30 ന് തിരുവാതിര - ശ്രീഭദ്ര തിരുവാതിര സംഘം ഏഴാച്ചേരി, വൈകീട്ട് 5.45 മുതല്‍ ചാക്യാര്‍കൂത്ത് കുലപതി എടനാട് രാജന്‍ നമ്പ്യാര്‍ അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 7.15 ന് കാഞ്ചി കാമ കോടി പീഠം ആസ്ഥാന വിദ്വാന്‍ വൈക്കം ഷാജി അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഫ്യൂഷന്‍ വാദ്യ നാദ തരംഗം, 8.30 ന് നാദസ്വരം - ഏറ്റുമാനൂര്‍ ശ്രീകാന്ത് അയിലൂര്‍ അനന്തനാരായണ ശര്‍മ്മയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം.
24 ന് രാവില 10.30 ന് പാലാ കെ.ആര്‍.മണി അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, വൈകീട്ട് 5.30 ന് ശിവ പാര്‍വ്വതി തിരുവാതിര സംഘം അവതരിപ്പിക്കുന്ന പിന്നല്‍ കോല്‍ തിരുവാതിര, 6.30 ന് നൃത്തനൃത്ത്യങ്ങള്‍ പാര്‍വണ പി. നായര്‍, 7.30 ന് നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ഫാന്‍സ് & മ്യൂസിക്ക് പാലാ അവതരിപ്പിക്കുന്ന നടന തപസ്യ.
25 ന് രാവിലെ 10.15 ന് റെജി മാധവന്‍ അവതരിപ്പിക്കുന്ന സംഗീത സദസ്, 12.15 ന് കൃഷ്ണഗാഥ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര, വൈകീട്ട് 6 മുതല്‍ സമൂഹപ്പറ എഴുന്നള്ളിപ്പ്- ഗജരത്‌നം കാഞ്ഞിരക്കാട്ട് ശേഖരന്‍ തിടമ്പേറ്റുന്നു, 6.15 ന് അന്നപൂര്‍ണ്ണേശ്വരി നൃത്തകലാക്ഷേത്ര കിടങ്ങൂര്‍ അവതരിപ്പിക്കുന്ന ആനന്ദനടനം, 7.45 ന് ലയതരംഗ്  പാലാ അവതരിപ്പിക്കുന്ന ഭക്തിഗാനാഞ്ജലി, 9.30 മുതല്‍ വലിയ വിളക്ക്.മഹാശിവരാത്രി ദിവസമായ 26 ന് രാവിലെ 8.30 ന് ശ്രീബലി എഴുന്നള്ളിപ്പ് ഐരാവത സമന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ തിടമ്പേറ്റുന്നു. നാദസ്വരം എം. എസ്. കെ. ശങ്കരനാരായണന്‍ & പാര്‍ട്ടി, പഞ്ചവാദ്യം വൈക്കം ചന്ദ്രന്‍ മാരാര്‍ & പാര്‍ട്ടി, 9 മുതല്‍ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും ഭക്തിനിര്‍ഭരമായ  കാവടി ഘോഷയാത്ര, 11 മുതല്‍ മഹാപ്രസാദ ഊട്ട്, 12.30 ന് കാവടി അഭിഷേകം, 1 മുതല്‍ ചേര്‍ത്തല രംഗകല അവതരിപ്പിക്കുന്ന കുറത്തിയാട്ടം, 3 മണിക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവ് കുറിച്ചിത്താനം ജയകുമാര്‍ അവതരിപ്പിക്കുന്ന, ഓട്ടന്‍തുള്ളല്‍, വൈകിട്ട് 5 മുതല്‍ കാഴ്ചശ്രീബലി, വേലകളി - ശ്രീരുദ്രം വേലകളി സംഘം കാട്ടാമ്പാക്ക്, 9.15 മുതല്‍ നൃത്തനാടകം ശ്രീ വിശ്വ മാതംഗി, 11.30 മുതല്‍ കഥാപ്രസംഗം - അവതരണം മീനടം ബാബു. 12 മുതല്‍ ശിവരാത്രി പൂജ, പള്ളിവേട്ട എഴുന്നള്ളിപ്പ്.ആറാട്ട് ദിവസമായ 27 ന് രാവിലെ 7 മണിക്ക് ഊരുവലം എഴുന്നള്ളത്ത്, വൈകീട്ട് 5 മണിക്ക് കൊടിയിറക്ക്, പനങ്ങാട്ടിരി മോഹനന്റെ പ്രമാണത്തില്‍ ആറാട്ട് പുറപ്പാട് മേളം, 6.30 മുതല്‍ നാദസ്വരക്കച്ചേരി, 8.00 മുതല്‍ ചെന്നൈ വിവേക് സദാശിവം അവതരിപ്പിക്കുന്ന സംഗീത സദസ്സ്, ആറാട്ട് കടവില്‍ ഭക്തിനിര്‍ഭരമായ ദീപ കാഴ്ച, 11.00 മുതല്‍ ആറാട്ട് എതിരേല്‍പ്പ്, കിടങ്ങൂര്‍ രാജേഷിന്റെ പ്രമാണത്തില്‍ പാണ്ടിമേളം.
സുബ്രമണ്യൻ നമ്പൂതിരി ഇളം പിലാക്കാട്ട് ഇല്ലം, ഇ വി ഹരി ഇണ്ടൻതുരുത്തി ഇല്ലം, ഹണി ഇ വി ഇളംപിലാക്കാട്ട് ഇല്ലം, റ്റി.ജെ പരമേശ്വരൻ നമ്പൂതിരി തുരുത്തിപ്പള്ളിൽ ഇല്ലം എന്നിവർ പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും