Hot Posts

6/recent/ticker-posts

രാമപുരത്ത് തെരുവുനായ്ക്കളുടെ ശല്യം: പഞ്ചായത്ത് അധികൃതരുടെ അലംഭാവമെന്ന് നാട്ടുകാർ

രാമപുരം: രാമപുരത്ത് തെരുവുനായ്ക്കളുടെ ശല്യം സഹിക്കവയ്യാതെ നാട്ടുമാർ. രാമപുരം ടൗണിലും, ബസ് സ്റ്റാൻ് പരിസരത്തും, മരങ്ങാട് റോഡിൽ കോളേജിനു സമീപത്തുമാണ് നായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ കേളേജ് കവാടത്തിന് സമീപം റോഡിൽ ഒരു വീട്ടമ്മയുടെ പുറകെ നായ പാഞ്ഞെത്തി കടിച്ചു. ഭാഗ്യംകൊണ്ട് വീട്ടമ്മയുടെ സാരിയിലാണ് കടികൊണ്ടത്. അന്നുതന്നെ ഉച്ചയോടുകൂടി ആ ഭാഗത്തു വച്ചുതന്നെ കോളേജ് വിദ്യാർത്ഥിയ്ക്കും കടിയേറ്റു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
രണ്ടു മാസം മുൻപാണ് ബസ് സ്റ്റാൻ്റ് ഭാഗത്ത് സ്കൂൾ വിദ്യാർത്ഥിയ്ക്ക് കൂട്ടമായെത്തിയ തെരുവുനായ്ക്കളുടെ കടിയേറ്റത്. തുടർന്ന് ഈ ഭാഗത്തുവച്ചു തന്നെ ബൈക്ക് യാത്രികൻ്റെ ബൈക്കിന് മുന്നിൽ ചാടിവീഴുകയും ബൈക്ക് മറിഞ്ഞ് യാത്രികൻ അപകടപ്പെടുകയും ചെയ്തു. ടൗണിലെ ട്രാഫിക് ഐലൻ്റിലും, ഡിവൈഡറുകളിലുമാണ് നായ്ക്കളുടെ അന്തിയുറക്കം. 
തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുവാൻ നടപടി സ്വീകരിക്കേണ്ട പഞ്ചായത്ത് അധികതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ടൗണിലെ മത്സ്യ-മാംസ വ്യാപാരികളായ ചിലർ മത്സ്യങ്ങളുടേയും മാംസത്തിൻ്റെയും അവശിഷ്ടങ്ങൾ നായ്ക്കൾക്കിട്ടുകൊടുത്ത് അവയെ സംരക്ഷിക്കുകയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. 
നായ്ക്കളുടെ കടിയേറ്റാൽ കുത്തിവെയ്പ്പെടുക്കണം. സർക്കാർ ആശുപത്രികളിൽ ഇതിനുവേണ്ട മരുന്നിൻ്റെ ലഭ്യത കുറവുണ്ടായാൽ സ്വകാര്യ ആശുപത്രികളെ സമീപ്പിക്കുക എന്നതാണ് അടുത്ത മാർഗ്ഗം. അവിടെ എത്തിയാൽ 15000 നും 25000 നും ഇടയ്ക്കുള്ള തുക കരുതണം. സാധാരണ ജനവിഭാഗങ്ങൾക്ക് ഇത് താണ്ടാവുന്നതിലും അപ്പുറമാണ്. പഞ്ചായത്ത് അധികൃതർ അലംഭാവം വെടിഞ്ഞ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും രാമപുരത്തെ ജനങ്ങളെ രക്ഷിക്കുവാൻവേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍