Hot Posts

6/recent/ticker-posts

മൂലമറ്റം സെൻറ് ജോർജ് സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപിച്ചു

മൂലമറ്റം: സെൻറ് ജോർജ് യു.പി സ്കൂളിൻ്റെ ഒരു വർഷം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലിയാഘോഷങ്ങൾ സമാപിച്ചു. കിഡ്സ് ഫെസ്റ്റ് ഗ്രീൻ വിഷൻ കേരള സംസ്ഥാന സെക്രട്ടറി ജോൺസൺ കറുകപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മൂലമറ്റം ഫൊറോന പള്ളി സഹവികാരി ഫാ: തോമസ് താന്നിമലയിൽ അധ്യക്ഷത വഹിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, സിസ്റ്റർ ബെൻസി, സോണിയ എന്നിവർ പ്രസംഗിച്ചു. ജൂബിലി സമാപന സമ്മേളനവും പ്രവേശന കവാടവും കൊടിമരവും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. തലമുറകളുടെ ആശയവിനിമയ കേന്ദ്രങ്ങളാണ് വിദ്യാലയങ്ങളെന്ന് അദ്ദേഹം ഓർമിപ്പിച്ചു.  
മാനേജർ ഫാ: കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപിക സിസ്റ്റർ നിർമലയുടെ ഫോട്ടോ അനാച്ഛാദനവും സന്ദേശവും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ് നടത്തി. എ ഡി എം ഷൈജു പി ജേക്കബ് "ജാലകം" പത്രപ്രകാശനവും ജേതാക്കളെ ആദരിക്കലും നടത്തി. 
എ.ഇ ഒ ആഷിമോൾ കുര്യാച്ചൻ, എസ് എച്ച് പാലാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ സിസ്റ്റർ മേഴ്സി കൂട്ടുങ്കൽ, സിസ്റ്റർ ഡോ: മരിയ റോസ് എസ് എ ബി എസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ്, ജൂബിലി ജനറൽ കൺവീനർ റോയ് ജെ കല്ലറങ്ങാട്ട്, പി.റ്റി .എ പ്രസിഡൻറ് സിനോയി താന്നിക്കൽ, എസ് എസ് ജി കൺവീനർ ഫ്രാൻസീസ് കരിമ്പാനി  മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ, ദീപ ജോളി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ നിർമല മറുപടി പ്രസംഗം നടത്തി. 
സ്കൂളിലെ അധ്യാപക ദമ്പതികളായിരുന്ന സ്കറിയ - അന്നക്കുട്ടി വേലംകുന്നേൽ, ബിനു - മഞ്ചു കടുകൻമാക്കൽ, സ്കൂൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയവരുടെ പിൻതലമുറയുടെ പ്രതിനിധി കുര്യാച്ചൻ ചക്കൻ കുളത്ത് കളപ്പുര, മുൻ പി.റ്റി.എ പ്രസിഡൻ്റുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംഗീത - നൃത്ത അരങ്ങേറ്റം, പ്ലാറ്റിനം കൾച്ചറൽ ഗാല 25 എന്നിവയും അരങ്ങേറി.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം