Hot Posts

6/recent/ticker-posts

വൈക്കത്ത് 11കാരൻ്റെ തലയിലെ മുറിവിൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നു

വൈക്കം: കഴിഞ്ഞ ദിവസം വീണ് പരിക്കേറ്റ 11കാരൻ്റെ തലയിലെ മുറിവിൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ ടൗൺമണ്ഡലം കമ്മറ്റി, എസ്ഡിപിഐ നിയോജക മണ്ഡലം കമ്മറ്റി എന്നിവയുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും ധർണയും നടത്തി. 
മണ്ഡലം പ്രസിഡൻ്റ് സോണി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം, കെ പി സി സി ജനറൽ സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ആരോഗ്യമേഖലയെ കേരള സർക്കാർ നിഷ്ക്രിയമാക്കിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്. ശരത് ആരോപിച്ചു. 
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി. ഉണ്ണി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ ഉദ്ഘാടനം ചെയ്തു. 
നിയോജക മണ്ഡലം പ്രസിഡൻ്റ് മുജീബ് വെട്ടിക്കാട്ട് മുക്ക്, സെക്രട്ടറി അൽദിഷ് ഹംസ , വൈസ് പ്രസിഡൻ്റ് പ്രഹ്ളാദൻ മുച്ചൂർകാവ്, വൈക്കം മുൻസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് വൈക്കം നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍