Hot Posts

6/recent/ticker-posts

സുനിത വില്യംസിൻ്റെ മടങ്ങിവരവ്; ജന്മനാടായ ജുലാസൻ ഗ്രാമത്തിൽ പടക്കം പൊട്ടിച്ച് ആഘോഷം

അഹമ്മദാബാദ്: സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും. ഗുജറാത്തിലെ ജുലാസന്‍ ഗ്രാമം സുനിതയുടെ തിരിച്ചുവരവ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. സുനിത വില്യംസും സംഘവും സുരക്ഷിതമായി തിരിച്ചെത്താന്‍ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാർഥനകളും പൂജകളും നടന്നിരുന്നു. 9 മാസത്തെ അനിശ്ചിതത്വത്തിന് ശേഷം ഇന്ത്യന്‍ സമയം പുലർച്ചെ 3.40നാണ്  സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയില്‍ തിരിച്ചെത്തിയത്. 
തിരിച്ചുവരവിനു ശേഷം, ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതയ്ക്ക് എഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സന്തോഷകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരേതനായ ദീപക്ഭായിയുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടാകുമെന്നും മാതാവ് ബോണി പാണ്ഡ്യ നിങ്ങളുടെ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി സുനിതയ്ക്ക് എഴുതിയ കത്തിൽ കുറിച്ചിരുന്നു. ഗുജറാത്തിൽ നിന്നു യുഎസിലേക്ക് കുടിയേറിയ ഡ‍ോക്ടർ ദീപക് പാണ്ഡ്യയുടെയും സ്‌ലൊവേനിയൻ വംശജ ബോണിയുടെയും മകളാണ് സുനിത.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍