Hot Posts

6/recent/ticker-posts

മാവടി- മഞ്ഞപ്ര- കുളത്തുങ്കൽ-കല്ലേക്കുളം റോഡിന് ഒരു കോടി രൂപയുടെ ഭരണാനുമതി: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

ഈരാറ്റുപേട്ട: തീക്കോയി, പൂഞ്ഞാർ തെക്കേക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡ് ആയ മാവടി -മഞ്ഞപ്ര- കുളത്തുങ്കൽ- കല്ലേക്കുളം റോഡ് നിർമ്മാണത്തിന് 1 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പൂഞ്ഞാർ- പെരിങ്ങളം- അടിവാരം പിഡബ്ല്യുഡി റോഡിനെയും, ഈരാറ്റുപേട്ട വാഗമൺ സ്റ്റേറ്റ് ഹൈവേയും തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ഗതാഗത മാർഗ്ഗവുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിരവധി ആളുകൾ താമസിക്കുന്ന പ്രദേശത്തുകൂടിയുള്ള ഈ റോഡ് വർഷങ്ങൾക്കു മുൻപ് പിഡബ്ല്യുഡി ഏറ്റെടുത്തിരുന്ന റോഡ് ആയിരുന്നു എങ്കിലും ഈ റോഡ് മാവടിയിൽ എത്തിച്ചേരുന്ന അവസാന റീച്ച് 650 മീറ്റർ റോഡ് ശരിയായ വിധത്തിൽ ഫോം ചെയ്യുകയോ ടാറിങ് നടത്തുകയോ സംരക്ഷണഭിത്തി ഉൾപ്പെടെ യാതൊരു അടിസ്ഥാന സജ്ജീകരണങ്ങളും ഇല്ലാതിരുന്നത് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 
ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ ഇതുവഴിയുള്ള ബസ് സർവീസുകളും മറ്റും കുളത്തുങ്കൽ ക്ഷേത്ര മൈതാനിയിൽ എത്തി അവസാനിപ്പിക്കേണ്ട നിലയിലായിരുന്നു. ഈ റോഡ് നല്ല നിലയിൽ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെത്തുടർന്ന് ഈ റോഡിന്റെ അവസാന റീച്ച് മികച്ച നിലയിൽ ടാറിങ് നടത്തുന്നതിനും ആവശ്യമായ സംരക്ഷണ ഭിത്തികൾ, ഡ്രെയിനേജ് സിസ്റ്റം, ഐറിഷ് കോൺക്രീറ്റിംഗ് റോഡ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെ ഒരുക്കി റോഡ് പൂർത്തീകരിക്കുന്നതിനുമാണ് ഇപ്പോൾ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായിട്ടുള്ളത്.
ഈ റോഡ് പൂർത്തീകരിക്കുന്നതോടുകൂടി പൂഞ്ഞാർ മേഖലയിൽ നിന്നും വാഗമണ്ണിൽ എത്തിച്ചേരുന്നതിനുള്ള ദൂരം ആറ് കിലോമീറ്ററോളം കുറയും എന്നുള്ള പ്രത്യേകതയുമുണ്ട്. കൂടാതെ പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുകയും ഈരാറ്റുപേട്ടയിൽ നിന്നും വാഗമണ്ണിലേയ്ക്ക് എത്തുന്നതിന് ഒരു ബൈപ്പാസ് ആയി ഉപയോഗിക്കാൻ കഴിയുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍