Hot Posts

6/recent/ticker-posts

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷാ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും: ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ

ഇലവീഴാപൂഞ്ചിറ: കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷാ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. 
മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡി.റ്റി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിൽ ഇലവീഴാപൂഞ്ചിറയിലെ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും മാലിന്യ സംസ്കരണവും നടപ്പിലാക്കുവാനാണ് കളക്ടറുടെ തീരുമാനം. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ബി.എസ്.എൻ.എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. 
ഇലവീഴാപൂഞ്ചിറയിലെ വിവിധ ടൂറിസം പോയിൻ്റുകളിൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കും. ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമെനറ്റി സെൻ്ററുകൾ എന്നിവ സ്ഥാപിക്കും എന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം