Hot Posts

6/recent/ticker-posts

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 മുതൽ

കോട്ടയം: കോട്ടയം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 14 ന് ആരംഭിക്കും. മാർച്ച് 18 വരെ കോട്ടയം അനശ്വര തിയേറ്ററിലാണ് മേള. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ചലച്ചിത്ര മേളയുടെ സംഘാടനത്തിനായി സഹകരണ - ദേവസ്വം - തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവനും ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാനും മുഖ്യ രക്ഷാധികാരികളായി സ്വാഗത സംഘവും രൂപീകരിച്ചു. മാർച്ച് അഞ്ചിന് ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം കോട്ടയം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കും. അന്നുമുതൽ അനശ്വര തിയറ്റർ വഴിയും ഓൺലൈനായും ഡെലിഗേറ്റ് ഫോമുകൾ വിതരണം ചെയ്യും. മുതിർന്നവർക്ക് 500 രൂപയും വിദ്യാർഥികൾക്ക് 300 രൂപയും ആണ് ഡെലിഗേറ്റ് പാസ് നിരക്ക്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 25 സിനിമകൾ പ്രദർശിപ്പിക്കും.

കോട്ടയം സി.എം.എസ്. കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം നിർമ്മാതാവ് ജോയ് തോമസ് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജയരാജ് അധ്യക്ഷത വഹിച്ചു. സംവിധായകരായ പ്രദീപ് നായർ, ജോഷി മാത്യു, നടൻ ഹരിലാൽ, നഗര സഭാംഗം ടി. എൻ. മനോജ്, തേക്കിൻകാട് ജോസഫ്, വി. ജയകുമാർ, പ്രൊഫ. ജോജി ജോൺ, പണിക്കർ എന്നിവർ സംസാരിച്ചു. 
സ്വാഗതസംഘം ഭാരവാഹികൾ: സഹകരണ - ദേവസ്വം തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് സാംസ്കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ (മുഖ്യ രക്ഷാധികാരികൾ), സർക്കാർ ചീഫ് വിപ്പ്  ഡോ. എൻ. ജയരാജ്, ചെയർമാൻ പ്രേംകുമാർ (സഹ രക്ഷാധികാരികൾ), കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് (എക്സിക്യൂട്ടീവ് ഡയറക്ടർ), ജയരാജ് (ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ), പ്രദീപ് നായർ (ജനറൽ കൺവീനർ), സജി കോട്ടയം (കോർഡിനേറ്റർ), വിനോദ് ഇല്ലംപള്ളി, നിഖിൽ എസ്. പ്രവീൺ (കൺവീനർമാർ), രാഹുൽ രാജ്, ഡി. ജയദേവ്, അനീഷ്കുമാർ (ജോ.കൺവീനർമാർ).


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍