Hot Posts

6/recent/ticker-posts

ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു


കോട്ടയം: റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഫോർ റിസൽട്ട്‌സ് പദ്ധതിയുടെ ഭാഗമായി ഉദയനാപുരം ഗ്രാമപഞ്ചായത്തിൽ ക്ലസ്റ്റർതല മോക്ക് ഡ്രിൽ ഏകോപനയോഗം നടന്നു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈക്കം തഹസിൽദാർ എ.എൻ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. വൈക്കം - കടുത്തുരുത്തി ക്ലസ്റ്റർ മേഖയിലെ പ്രളയ സാധ്യത മുന്നിൽ കണ്ടുകൊണ്ട് ഈ പ്രദേശത്ത് പ്രളയ മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചു. 
പ്രളയം വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ, പ്രവർത്തന രീതികൾ എന്നിവ പൊതുജനങ്ങൾക്കുൾപ്പെടെ മനസിലാക്കി കൊടുക്കാനും അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും സർക്കാർ സംവിധാനം സുസജ്ജമാണോ എന്ന് വിലയിരുത്തുന്നതിനുമാണ് മോക്ക് ഡ്രിൽ നടത്തുന്നത്.
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വാഴമനയിൽ ഏപ്രിൽ 23ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. അതിന് മുന്നോടിയായിട്ടുള്ള ടേബിൾ ടോപ് യോഗം ഏപ്രിൽ 21ന് നടത്തും. ടി.വി.പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, ഉദയനാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. അനുപ്, ജില്ലാ ദുരന്ത നിവാരണ പദ്ധതി കോർഡിനേറ്റർ അനി തോമസ്, ഹസാർഡ് അനാലിസ്റ്റ് സുസ്മി സണ്ണി, കില ദുരന്ത നിവാരണ വിദഗ്ധൻ  ഡോ.ആർ. രാജ്കുമാർ, വൈക്കം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ കെ. അജിത്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, കില ബ്ലോക്ക് കോർഡിനേറ്റേഴ്‌സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍