Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ മൂലൂർ എസ് പത്മനാഭപ്പണിക്കർ അനുസ്മരണ സമ്മേളനം നടന്നു

കോഴഞ്ചേരി: സമൂഹത്തിലെ അനീതികൾക്കെതിരെ പ്രത്യാഘാതങ്ങൾ നോക്കാതെ പ്രതികരിച്ച വിപ്ലവകാരിയായിരുന്നു സരസകവി മൂലൂർ എസ് പത്മനാഭപ്പണിക്കർ എന്ന് പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് എബ്രഹാം പ്രസ്താവിച്ചു. 
കേരള കോൺഗ്രസ് (എം) സംസ്കാരവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂലൂർ എസ് പത്മനാഭപ്പണിക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്നുപോലും ആളുകൾ തങ്ങൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഭയന്ന് അനീതികൾക്കെതിരെ പ്രതികരിക്കാൻ ഭയക്കുമ്പോൾ   നൂറ്റാണ്ടുകൾക്ക് മുൻപുള്ള യാഥാസ്ഥിതിക സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്തി എന്നതാണ് സരസകവിയുടെ മഹത്വം എന്നും അദ്ദേഹം പറഞ്ഞു.  
കോഴഞ്ചേരി വൈഎംസിഎ ഹാളിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കേരള കോൺഗ്രസ് (എം) സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡന്റ് ഡോ. അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്കാരവേദി സംസ്ഥാന പ്രസിഡൻറ് ഡോ. വർഗീസ് പേരയിൽ മുഖ്യ പ്രഭാഷണവും കവിയും സാംസ്കാരിക പ്രവർത്തകനുമായ പീതാംബരൻ പരുമല അനുസ്മരണ പ്രഭാഷണവും നടത്തി. 
കവിതകൾ രചിക്കുക മാത്രമല്ല താൻ കവിതകളിലൂടെ ഉയർത്തിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ വേണ്ടി വിപ്ലവകരമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വവുമാണ് മൂലൂർ എസ് പത്മനാഭപ്പണിക്കർ എന്ന് പീതാംബരൻ പരുമല അനുസ്മരിച്ചു. 
കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റീയറിങ് കമ്മറ്റി അംഗം അഡ്വ. മനോജ് മാത്യു, ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൽ, കെ എസ് സി സംസ്ഥാന ജനറൽ സെക്രട്ടറി റിന്റോ തോപ്പിൽ, കർഷക യൂണിയൻ ജില്ല പ്രസിഡന്റ് ജോൺ വി തോമസ്, സംസ്കാരവേദി പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ, പ്രോഗ്രാം കൺവീനർ അടൂർ രാമകൃഷ്ണൻ, എബ്രഹാം കുരുവിള, റെജി വാലേത്ത്പറമ്പിൽ, ഭരത് വാഴുവേലിൽ, മനോജ് കുഴിയിൽ, പി എൻ നഹാസ് എന്നിവർ പ്രസംഗിച്ചു. 
അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്ന കവിയരങ്ങിൽ പീതാംബരൻ പരുമല, വിനോദ് മുളങ്കുഴ, എൻ കെ കുട്ടപ്പൻ, അടൂർ രാമകൃഷ്ണൻ എന്നിവർ തങ്ങളുടെ കവിതകൾ അവതരിപ്പിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്