Hot Posts

6/recent/ticker-posts

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ പാലാ ഹെഡ്ഡ് പോസ്റ്റ് ഓഫീസ് ധർണ്ണ നടത്തി എൽ.ഡി.എഫ് പാലാ നിയോജക മണ്ഡലം കമ്മിറ്റി

പാലാ: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണക്കെതിരെ എൽ ഡി എഫ് ന്റെ നേതൃത്വത്തിൽ പാലായിൽ റാലിയും പാലാ ഹെഡ്ഡ് പോസ്റ്റ് ഓഫീസ് ധർണ്ണയും നടന്നു. റാലി കെ എസ്‌ ആർ റ്റി സി സ്റ്റാന്റിന് സമീപത്തു നിന്നും ആരംഭിച്ചു. ഹെഡ് പോസ്റ്റ് ഓഫീസ് ധർണ്ണ എൽ ഡി എഫ് ജില്ല കൺവീനർ പ്രൊഫ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി തകർത്ത് രാഷ്രീയ നേട്ടത്തിനായി ശ്രമിക്കുകയാണെന്നും കേന്ദ്രാവിഷ്കൃത പദ്ധതി പദ്ധതികൾ പോലും ഇവിടെ നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നതായും ആശാ വർക്കർമാർക്കായുള്ള കേന്ദ്രം വിഹിതം പോലും മുടക്കിയിരിക്കുകയാണെന്നും എൽ.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആരോപിച്ചു. 
എൻ സി പി ജില്ല പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് പാലാമണ്ഡലം കൺവീനർ ബാബു കെ ജോർജ് സ്വാഗതം ആശംസിച്ചു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ തോമസ് വി റ്റി, കേരള കോൺഗ്രസ്സ് (എം ) സംസ്ഥാന സെക്രട്ടറി അഡ്വ ജോസ് ടോം, സിപിഐ മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാർ, സിപിഎം ഏരിയ സെക്രട്ടറി പി എം ജോസഫ്, കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്, ജനതദൾ നേതാക്കളായ കെ എസ്‌ രമേശ്‌ ബാബു, ഡോ.തോമസ് കാപ്പൻ, ബിജി മണ്ഡപം കോണ്ഗ്രസ് (എസ്‌ ), പീറ്റർ പന്തലാനി (ലോക താന്ത്രിക്ക് ജനത ദൾ ), മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, ബൈജു കൊല്ലംപറമ്പിൽ, ഫിലിപ്പ് കുഴികുളം, ജില്ല പഞ്ചായത്ത്‌ അംഗം രാജേഷ് വാളിപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ജെസ്സി ജോർജ്, സതീഷ് ബാബു ഇ വി, പെണ്ണമ്മ ജോസഫ്, നിർമ്മല ജിമ്മി, ഷാർളി മാത്യു, എം റ്റി സജി എന്നിവർ പ്രസംഗിച്ചു.
ഔസെപ്പച്ചൻ വാളിപ്ലാക്കൽ, ജോയി കുഴിപ്പാല, അഡ്വ പി ആർ തങ്കച്ചൻ, ജോസകുട്ടി പൂവേലി, സിബി ജോസഫ്, സാജൻ തൊടുക, ജോസ് കുറ്റിയാനിമറ്റം, ഔസെപ്പച്ഛൻ ഓടക്കൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ