Hot Posts

6/recent/ticker-posts

അപേക്ഷിച്ച എല്ലാവർക്കും സൗജന്യ ജി ബിൻ നൽകി മുത്തോലി ഗ്രാമപഞ്ചായത്ത്

മുത്തോലി: മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ജി ബിന്നുകൾ സൗജന്യമായി വിതരണം ചെയ്തു മാതൃകയായി മുത്തോലി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ എല്ലാ ഭവനങ്ങളിലും ജൈവമാലിന്യ ശേഖരണത്തിനായി ജി ബിന്നുകൾ സ്ഥാപിക്കുക എന്ന ബൃഹത് പദ്ധതിക്കാണ് പഞ്ചായത്ത് രൂപം നൽകിയിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൈവമാലിന്യങ്ങൾ വീട്ടിൽ തന്നെ ശേഖരിക്കുന്നതിനാണ് ജി ബിന്നുകൾ പഞ്ചായത്ത് നൽകുന്നത്. അപേക്ഷിച്ച എല്ലാവർക്കും ജിബിന്നുകൾ വിതരണം ചെയ്യാൻ കഴിഞ്ഞതായി മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രൺജിത്ജി മീനാഭവൻ അറിയിച്ചു. 4500 രൂപ വില വരുന്നതാണ് ഓരോ ബിന്നും.
മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ നാലുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് ബിന്നുകളുടെ വിതരണം. ഈ വർഷം പകുതിയോടുകൂടി പഞ്ചായത്തിലെ എല്ലാ വീടുകളിലും സൗജന്യമായി ബിന്നുകൾ നൽകും.
ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ ശ്രീജയ എം.ബി, സിജു സി. എസ്, ഇമ്മാനുവൽ പണിക്കർ, ഫിലോമിന ഫിലിപ്പ്, ആര്യ സെബിൻ പഞ്ചായത്ത് സെക്രട്ടറി സിന്ധു ബി മറ്റം, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം
മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ