Hot Posts

6/recent/ticker-posts

ലഹരിയ്ക്കടിമയാകാതിരിക്കാൻ രക്തദായകരാകൂ... നൂറുപേരുടെ രക്തദാനവുമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിൻ പാലായിൽ നടന്നു

പാലാ: ജില്ലാ ജനമൈത്രി പോലീസിന്റെയും നാർക്കോട്ടിക് സെല്ലിൻ്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റയും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസ് എൻ എസ് എസ് യൂണിറ്റിൻ്റെയും നേതൃത്വത്തിൽ 'ലഹരിയ്ക്കടിമയാകാതിരിക്കാൻ  രക്തദായകരാകൂ' എന്ന സന്ദേശം യുവജനങ്ങളിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി ജില്ലാതല ബോധവത്കരണ ക്യാമ്പയിനും മെഗാ രക്തദാന ക്യാമ്പും പാലാ സെൻ്റ് ജോസഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഓട്ടോണമസിൽ നടന്നു.
കോളേജ് ഓഡിറ്റോറിയത്തിൽ പാലാ രൂപതാ പ്രോട്ടോ സിഞ്ചലൂസും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയും ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഇൻചാർജുമായ സാജു വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. 
കോളേജ് ഡയറക്ടർ  പ്രഫസർ   ഡോ. ജയിംസ് ജോൺ മംഗലത്ത് മുഖ്യപ്രഭാഷണവും പാലാ ഡി വൈ എസ് പി യും പാലാ ബ്ലഡ് ഫോറം ചെയർമാനുമായ കെ സദൻ വിഷയാവതരണവും നടത്തി. പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വി പി ദേവസ്യാ, ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം, കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് പുരയിടത്തിൽ, ബർസാർ ഫാ. ജോൺ മറ്റമുണ്ടയിൽ, ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡൈനോ ജയിംസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ആൻ്റോ മാനുവൽ, ജസ്റ്റിൻ ജോസ് എന്നിവർ പ്രസംഗിച്ചു.


ഉദ്ഘാടകൻ ഡി വൈ എസ് പി സാജു വർഗീസ്, വൈസ് പ്രിൻസിപ്പാൾ ഫാ. ജോസഫ് പുരയിടത്തിൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആൻ്റോ മാനുവൽ എന്നിവരുടെ രക്തദാനത്തോടുകൂടി ആരംഭിച്ച മെഗാ രക്തദാന ക്യാമ്പിൽ നൂറോളം പേർ രക്തം ദാനം ചെയ്തു. മിക്ക വിദ്യാർത്ഥികളുടെയും ആദ്യ രക്തദാനം കൂടിയായിരുന്നു. വിദ്യാർത്ഥികളെ കൂടാതെ അദ്ധ്യാപകരും സ്റ്റാഫുകളും ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മാർ സ്ളീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ് നയിച്ചത്.
പാലാ ബ്ലഡ് ഫോറം ഡയറക്ടർമാരായ ജയ്സൺ പ്ലാക്കണ്ണി, ബൈജു കൊല്ലംപറമ്പിൽ, സജി വട്ടക്കാനാൽ, ബ്ലഡ് ബാങ്ക് അസിസ്റ്റൻ്റ് മാനേജർ വിനിറ്റാ സിബി, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ അലിന ക്ലാര വർഗീസ്, റ്റിലു ഷാജു, വിഷ്ണു സി ബി, യു ആർ ഹരികേഷ്, റുദ്രസേനാ കോർഡിനേറ്റർമാരായ ഹരിത എസ്, ഏബൽ ജി രാജ്, ക്രിസ്റ്റോ ദേവസ്യാ, പ്രോഗ്രാം കോർഡിനേറ്റർമാരായ മിഥുന എസ് നായർ, അലീൻ എൽസ ജോസ് എന്നിവർ ക്യാമ്പിനും പ്രോഗ്രാമിനും നേതൃത്വം നൽകി.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍