Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജ് പേൾ ജൂബിലി ആരംഭവും കൾച്ചറൽ ഫിയസ്റ്റയും



രാമപുരം: പേൾ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മാർ ആഗസ്‌തീനോസ് കോളേജ് കൾച്ചറൽ ഫിയസ്റ്റയും റാങ്ക് ഹോൾഡേഴ്‌സ് മീറ്റും സംഘടിപ്പിച്ചു. 1995ൽ കോളേജ് ആരംഭിച്ചതിന് ശേഷം അക്കാദമിക തലത്തിൽ കോളേജിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കിയ 110 റാങ്ക് ജേതാക്കളെയാണ് കോളേജ് ആദരിച്ചത്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
കഴിഞ്ഞ 30 വർഷ കാലയളവിൽ യുജിസി അംഗീകാരവും, നാക് എ ഗ്രേഡും, നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) ലും ഉയർന്ന റാങ്കും ISO സർട്ടിഫിക്കേഷനും കരസ്ഥമാക്കാൻ കോളേജിന് കഴിഞ്ഞു.
പ്രസ്തുത വിജയാഘോഷ ചടങ്ങിന്റെ തുടർച്ചയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക കലാരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്  രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സംഗീത വിരുന്നും നൃത്താവിഷ്കരണവും അരങ്ങേറി. 
കോളേജ് മാനേജർ റവ ഫാ ബെർക്മാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പേൾ ജൂബിലി ആഘോഷങ്ങൾ നാഷ്ണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ ഡോ. കെ സി സണ്ണി ഉദ്ഘാടനം ചെയ്തു. എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചൻ, വൈസ് പ്രസിഡന്റ്‌ സണ്ണി പൊരുന്നക്കോട്ട് എന്നിവർ ആശംസഅർപ്പിച്ചു.
കോട്ടയം ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട റിൻസി സിറിയകിനെ ചടങ്ങിൽ ആദരിച്ചു. പ്രസ്തുത സമ്മേളനത്തിൽ  യൂണിവേഴ്സിറ്റി തലത്തിലും കോളേജ് തലത്തിലും മികച്ച വിജയം നേടിയവരെയും കോളേജ് ആദരിച്ചു. പ്രിൻസിപ്പൽ ഡോ ജോയി ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, സ്റ്റുഡൻസ് യൂണിയൻ ചെയർമാൻ ഡോയൽ അഗസ്റ്റിൻ, റാങ്ക് ജേതാക്കളുടെ പ്രതിനിധി അജയ് ഐസക് തുടങ്ങിയവർ പ്രസംഗിച്ചു. കലാ മേളയുടെ ഉദ്‌ഘാടനം സിനിമ സംഗീത സംവിധായകൻ ബേർണി ഇഗ്നേഷ്യസ് സഹോദരങ്ങളിലെ ഇഗ്നേഷ്യസ് നിർവ്വഹിച്ചു. കോർഡിനേറ്റർമാരായ ഷീബാ തോമസ്, സുമേഷ് സി എൻ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍