Hot Posts

6/recent/ticker-posts

ടിവിപുരം സെന്റ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി

ടിവിപുരം: കേരള സർക്കാർ നടത്തുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പിന്റെ ഭാഗമായി ടിവിപുരം സെന്റ് ജോസഫ് കർഷകസംഘവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പ് നടത്തി. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ടിവിപുരം സെൻറ് ജോസഫ് പാരിഷ് ഹാളിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജി.ഷാജി ഉദ്ഘാടനം ചെയ്തു. സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയം സഹായ സംഘം പ്രസിഡൻ്റ് ആൻ്റണി കൊണത്താപ്പള്ളി അധ്യക്ഷത വഹിച്ചു. തിരുഹൃദയ ദേവാലയം വികാരി ഫാ. നിക്ലാവോസ് പുന്നയ്ക്കൽ, ടിവിപുരം പഞ്ചായത്ത് അംഗം ഗീതാജോഷി, ടി വി പുരം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വി. കെ. ഷാജി, സെൻ്റ് ജോസഫ് അക്ഷയശ്രീ പുരുഷ സ്വയംസഹായ സംഘം വൈസ് പ്രസിഡൻ്റ് ജിജിമോൻ ചില്ലയ്ക്കൽ, കോ -ഓർഡിനേറ്റർ തങ്കച്ചൻ ആയിരപ്പള്ളി, രഞ്ജിത്ത്, കെ. ജെ. പ്രസീത തുടങ്ങിയവർ പ്രസംഗിച്ചു. 
30 വയസിനു മുകളിലുള്ള സ്ത്രീകൾക്കായി സംഘടിപ്പിച്ച സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. ആവശ്യമുളളവർക്ക് തുടർചികിത്സയും ലഭ്യമാക്കുമെന്ന് സംഘാടകർ പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്