Hot Posts

6/recent/ticker-posts

വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം മാതൃകാപരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

വൈക്കം: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജനോപകാരപ്രദമായ പ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്ക് കൈത്താങ്ങാകാൻ ശ്രമിക്കുന്ന വെച്ചൂർ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം മാതൃകാപരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വെച്ചൂർ പഞ്ചായത്തിൻ്റെ പ്രവർത്തന മികവ് പരിഗണിച്ച് കേരള കൗമുദി ഏർപ്പെടുത്തിയ ജനമൈത്രി പുരസ്കാരം വെച്ചൂർ സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈല കുമാറിന്  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മാനിച്ചു. യോഗത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പ്രതിപക്ഷ നേതാവ് ഉപഹാരം നൽകി അനുമോദിച്ചു.
മോൻസ് ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി, പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. ഷൈല കുമാർ, കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് പോൾസൺ ജോസഫ്, കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വക്കച്ചൻ മണ്ണത്താലി, കോൺഗ്രസ് വെച്ചൂർമണ്ഡലം പ്രസിഡൻ്റ് വി.ടി. സണ്ണി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.എൻ. ശിവൻകുട്ടി, യു.ബാബു, സുധാകരൻ, കെ.ഗിരീശൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജി ജോർജ്, പി.കെ. മണിലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. മനോജ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ഗീത സോമൻ, സ്വപ്ന മനോജ്, ബിന്ദു രാജ്, ആൻസി തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ഫാത്തിമാപുരം കമ്പനിയുടെ വിപണനകേന്ദ്രം അരുണാശ്ശേരിയിൽ ആരംഭിച്ചു
വിദ്യാർഥികളെ തിരുത്താനും അച്ചടക്കം ഉറപ്പാക്കാനുമുള്ള അധ്യാപകരുടെ ചൂരൽ പ്രയോഗം കുറ്റകരമല്ല: ഹൈക്കോടതി