Hot Posts

6/recent/ticker-posts

ശ്രീനാരായണ ഗുരു അവസാനമായി പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിൽ പൂത്താല സമർപ്പണം നടന്നു

വൈക്കം: ശ്രീനാരായണ ഗുരു അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ 98-ാമത് മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിന് ചാരുതപകർന്ന് പൂത്താല സമർപ്പണം നടന്നു. തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗത്തി ന്റെയും വനിതാ സംഘത്തിന്റെയും കുടുംബ യൂണിറ്റുകളുടേയും സംയുക്താഭിമുഖ്യത്തിൽ ശാഖായോഗം ഓഫീസ് അങ്കണത്തിൽ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വാദ്യഘോഷവും ഗരുഡൻ പയറ്റും താലപ്പൊലിക്ക് മിഴിവേകി. ക്ഷേത്രാങ്കണത്തിൽ താലപ്പൊലിയെത്തിയതോടെ വാദ്യഘോഷം പാരമ്യത്തിലെത്തി. വാദ്യഘോഷത്തിൻ്റെ പെരുക്കത്തിനൊപ്പം ഗരുഡൻമാരും ചുവട് വച്ചതോടെ ഭക്തരും ആത്മഹർഷത്തിലായി. ഏഴിന് താലപ്പൊലി ക്ഷേത്ര സങ്കേതത്തിലെത്തി താല സമർപ്പണം നടത്തി. 
തലയാഴം ഈസ്റ്റ് എസ് എൻ ഡി പി ശാഖാ യോഗം പ്രസിഡൻ്റ് ടി.എസ് സജീവ്, സെക്രട്ടറി പ്രീജു കെ. ശശി, കുടുംബയൂണിറ്റ് കൺവീനർമാരായ തങ്കമണി, ജയമ്മ, ശാരി, യൂണിയൻ കമ്മറ്റി അംഗം കെ.എസ്. സിദ്ധാർഥൻ, ശാഖായോഗം കമ്മറ്റി അംഗങ്ങളായ രാജേഷ്, രാകേഷ് തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍