Hot Posts

6/recent/ticker-posts

വെള്ളികുളം ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു

വെള്ളികുളം: വെള്ളികുളം ഇടവകയിലെ മാതൃവേദി, സ്വാശ്രയസംഘം, എസ്.എം.വൈ.എം, ലീജിയൻ ഓഫ് മേരി എന്നീ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷം നടന്നു. 
വെള്ളികുളം പാരിഷ്ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വികാരി ഫാ. സ്കറിയ വേകത്താനം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിൻ്റാ മരിയ വട്ടക്കാട്ട് വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു. റീനാ റെജി വയലിൽ ആമുഖപ്രഭാഷണം നടത്തി. സിസ്റ്റർ മെറ്റി ജോസ് മനക്കപ്പറമ്പിൽ സി.എം.സി., റിയാ തെരേസ് ജോർജ് മാന്നാത്ത്, ഡെയ്സി ജോർജ് കല്ലൂർ, ആൻസി ജസ്റ്റിൻ വാഴയിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 
മികച്ച വനിതാ സംരംഭകരായി തെരഞ്ഞെടുക്കപ്പെട്ട ജെസ്സി ഷാജി ഇഞ്ചയിൽ, ജോയ്സി ജേക്കബ് നെല്ലിയേക്കുന്നേൽ എന്നിവർക്ക് ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് സംഘടനാംഗങ്ങൾ വിവിധ കലാപരിപാടികളും, മത്സരങ്ങളും നടത്തി. ഫാ. സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. മഞ്ജു സിജോ താന്നിക്കൽ, മഞ്ജു മനോജ് കൊല്ലിയിൽ, സിനിമോൾ ജിജി വളയത്തിൽ, ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, അനു റെന്നി മണിയാക്കുപാറയിൽ, നിഷ ഷോബി ചെരുവിൽ, ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, റിൻസി റെജി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്