Hot Posts

6/recent/ticker-posts

വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി എംപി മാർ വോട്ട് ചെയ്യണം: കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി

കോട്ടയം: വരും ദിവസങ്ങളിൽ വഖഫ്ബിൽ ഭാരതത്തിൻ്റെ നിയമനിർമാണ സഭകളിൽ അവതരിപ്പിക്കുമെന്ന കേന്ദ്ര സർക്കാർ നിലപാട് മുനമ്പം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ വഖഫ് നിയമം മൂലം സ്വത്ത് നഷ്ട്ടപ്പെടുമെന്ന ഭീഷണിയിൽ കഴിയുന്ന മനുഷ്യർക്ക് വലിയ പ്രതീക്ഷ നൽകുന്നതാണ്. ഭരണഘടനയെപോലും വെല്ലുവിളിക്കുന്ന നിലവിലെ വഖഫ് നിയമം പരിഷ്ക്കരിക്കേണ്ടത് അനിവാര്യമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാസമിതി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ പറഞ്ഞു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
വില കൊടുത്ത് ഭൂമി മേടിച്ചവർക്ക് തങ്ങളുടെ വസ്തുക്കളിൽ യാതൊരു അവകാശമുമില്ല എന്ന സ്ഥിതിവിശേഷം ഭയാനകമാണ്. അതിനാൽ ഈ സാഹചര്യം ഒഴിവാക്കുന്നതിനും ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കുന്നതിനും ആവശ്യമായ നിയമഭേദഗതികളെ പിന്തുണക്കേണ്ടത് ഭരണഘടനാമൂല്യങ്ങളെ ഉയിർത്തിപ്പിടിക്കുന്ന ഏതൊരാളുടെയും കടമയാണെന്നും വഖഫ് നിയമ ഭേദഗതി പാർലമെൻ്റിൽ എത്തുമ്പോൾ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന സിബിസിഐയുടെയും കെസിബിസിയുടെയും നിലപാടിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
പൊതുസമൂഹത്തിൻ്റെ വോട്ടുനേടി പാർലമെൻ്റിൽ എത്തിയവർ ഒരു വിഭാഗത്തിൻ്റെമാത്രം കൂടെ നിൽക്കുന്നത് ശരിയല്ല. മാത്രവുമല്ല മതേതരത്വത്തിനും ഭരണഘടനയ്ക്കുതന്നെയും ഭീഷണിയായി നിൽക്കുന്ന ഒരു നിയമത്തിനെതിരെ നിലകൊള്ളേണ്ട ബാധ്യത ജനപ്രധിനിധികൾക്കുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത ബില്ലിന് അനുകൂലമായി പാർലമെൻ്റിൽ വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി രൂപത ജാഗ്രതാ സമിതി ജനപ്രതിനിധികളോട് അഭ്യർഥിക്കുന്നു എന്നും ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ കൂട്ടിച്ചേർത്തു. 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്