Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു

ഈരാറ്റുപേട്ട: ശുചിത്വവും വൃത്തിയും വ്യക്തിജീവിതത്തിൽ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് മാറേണ്ടത് അനിവാര്യമാണെന്നും സ്വന്തം വൃത്തി എന്നത് നാടിന്റെ ശുചിത്വമാണെന്ന് തിരിച്ചറിയണമെന്നും എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമായി പ്രഖ്യാപിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊടും വിഷമാണ്. അതിനെ കൃത്യമായി പുനരുപയോഗങ്ങൾക്ക് മാറ്റിയില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടി വരും. ഹരിത കർമ സേനയ്ക്ക് യൂസർ ഫീസ് നൽകുന്നത് വലിയ തെറ്റാണെന്ന് പറയുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് പ്രകൃതി നശിക്കാൻ അവസരമൊരുക്കുകയാണെന്ന് ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക്‌ പരിധിയിൽ മികച്ച നിലയിൽ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികളെയും സ്ഥാപനങ്ങളെയും യോഗത്തിൽ പുരസ്‌കാരങ്ങൾ നൽകി എംഎൽഎ ആദരിച്ചു. 
മികച്ച പഞ്ചായത്തായി തിടനാടിനെയും തൊട്ടടുത്ത സ്ഥാനങ്ങളിൽ മേലുകാവ്, മൂന്നിലവ്,തീക്കോയി, തലനാട്, തലപ്പലം, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ശുചിത്വ പാലനത്തിൽ മികച്ച സർക്കാർ സ്ഥാപനമായി തലനാട് കുടുംബാരോഗ്യ കേന്ദ്രവും മികച്ച സ്വകാര്യ സ്ഥാപനമായി തലപ്പലം ദീപ്തി മൗണ്ട് സെമിനാരിയും വ്യാപാര സ്ഥാപനമായി തിടനാട് കൊട്ടാരം ടെക്സ്റ്റെയിൽസും പൂഞ്ഞാർ മണിയൻകുന്ന് അസോസിയേഷനെ മികച്ച റസിഡൻസ് അസോസിയേഷനായുംതീക്കോയി പീപ്പിൾസ് ലൈബ്രറി മികച്ച ഹരിത വായനശാലയായും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. 
പൂഞ്ഞാർ തെക്കേക്കരയിലെ കുന്നോനി റിവർ വാലി മികച്ച ഹരിത പൊതു ഇടമായും തലപ്പലം പഞ്ചായത്തിലെ സിഡിഎസ് മികച്ച ഹരിത സിഡിഎസ് ആയും മികച്ച ഹരിത കർമ സേന കൺസോർഷ്യമായി തിടനാട് പഞ്ചായത്ത്‌ കൺസോർഷ്യത്തെയും മികച്ച ഹരിത ടൗൺ ആയി തലപ്പലം പ്ലാശനാൽ ടൗണും തൊട്ടടുത്ത സ്ഥാനം നേടി തലനാട് ടൗണും മികച്ച ഹരിത ടൂറിസം കേന്ദ്രങ്ങളായി മാർമല അരുവി, ഇലവീഴാപൂഞ്ചിറ, കട്ടിക്കയം, ചോനാമല ഇല്ലിക്കൽകല്ലും ഹരിത മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച ജനകീയ സ്ഥാപനമായി പൂഞ്ഞാർ തെക്കേക്കരയിലെ ഭൂമിക യും തെരഞ്ഞെടുക്കപ്പെട്ട് പുരസ്‌കാരങ്ങൾ നൽകി.  
യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷയായിരുന്നു. മേലുകാവ്, തലപ്പലം, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജോസുകുട്ടി ജോസഫ്, ആനന്ദ് ജോസഫ്, രജനി സുധാകരൻ, ഗീതാ നോബിൾ, ജോർജ് മാത്യു, കെ സി ജെയിംസ്, സ്കറിയ ജോർജ്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് കുര്യൻ തോമസ്, ജില്ലാ പഞ്ചായത്ത്‌ അംഗം പി ആർ അനുപമ, ബ്ലോക്ക്‌ സ്ഥിരം സമിതി അധ്യക്ഷരായ മെഴ്‌സി മാത്യു, ബിന്ദു സെബാസ്റ്റ്യൻ, ബി അജിത് കുമാർ, ബ്ലോക്ക്‌ ഡിവിഷൻ അംഗങ്ങളായ ജോസഫ് ജോർജ്, രമ മോഹൻ, ഓമന ഗോപാലൻ, മിനി സാവിയോ, ആർ ശ്രീകല, ജെറ്റോ ജോസ്, പഞ്ചായത്ത്‌ ജില്ലാ അസി. ഡയറക്ടർ കെ ബാബുരാജ്, ബ്ലോക്ക്‌ സെക്രട്ടറി ഇൻ ചാർജ് സാം ഐസക് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍