Hot Posts

6/recent/ticker-posts

Gokulam Gopalan | ഗോകുലം ഗോപാലനെ വിടാതെ പിന്തുടർന്ന് ഇഡി; വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം



സിനിമ നിർമ്മാതാവും, വ്യവസായിയുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി. ഈ മാസം 22 ന്  ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ ഹാജരാക്കുകയോ ചെയ്യണമെന്നാണ് ഇ ഡി നിർദ്ദേശം. അതേസമയം ഇന്നലെ കൊച്ചി ഓഫീസിൽ വച്ച് ആറുമണിക്കൂറോളം ഗോകുലം ഗോപാലനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗോപാലനെതിരായ ഇ ഡി അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.


നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   

കഴിഞ്ഞദിവസം ഹാജരാക്കിയ രേഖകളും അദ്ദേഹത്തിന്റെ മൊഴികളും അടിസ്ഥാനമാക്കിയുള്ള പരിശോധനകളാണ് നിലവിൽ നടക്കുന്നത്. 595 കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമിക അന്വേഷണത്തിൽ ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണവും നടന്നുവരികയാണ്.


ചട്ടലംഘനം നടത്തി വിദേശത്തുനിന്ന് എത്തിച്ച പണം എന്താവശ്യത്തിനാണ് ഗോകുലം ഗ്രൂപ്പ് ചെലവഴിച്ചത് എന്നതടക്കമുള്ള പരിശോധനകൾ ഇ ഡി നടത്തുന്നുണ്ട്. എമ്പുരാൻ എന്ന സിനിമ വിവാദത്തിന്  പിന്നാലെ ചിത്രം 200 കോടി ക്ലബിൽ ഇടം പിടിക്കുക കൂടി ചെയ്തതോടെയാണ് നിർമാതാവ് കൂടിയായ ഗോകുലം ഗോപാലന് ഇഡി ഓഫീസിൽ കയറിയിറങ്ങേണ്ടി വന്നത്. 




Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം