Hot Posts

6/recent/ticker-posts

വാർഷിക പദ്ധതി വിനിയോഗം: കോട്ടയം ജില്ലാ പഞ്ചായത്തിന് ആറാം സ്ഥാനം

കോട്ടയം: 2024-25 വാർഷിക പദ്ധതി ചെലവഴിച്ചതിൽ കോട്ടയം ജില്ലാ പഞ്ചായത്തിന് സംസ്ഥാനത്ത് ആറാം സ്ഥാനം. 81.5 ശതമാനമാണ് ചെലവഴിച്ചത്. പ്ലാൻ ഫണ്ടിൽ ലഭിച്ച 53.92 കോടി രൂപയിൽ 44.52 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിച്ചു. പട്ടികവർഗ്ഗ ഫണ്ട്, റോഡ് മെയിൻ്റനൻസ് ഗ്രാൻ്റ് എന്നീ വിഭാഗത്തിൽ ലഭിച്ച ഫണ്ട് 100 ശതമാനം ചെലവഴിച്ചു. മാലിന്യ മുക്ത പ്രവർത്തനങ്ങൾക്കായി നാലു കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചതിൽ ഭൂരിഭാഗവും പൂർത്തീകരിച്ചു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജില്ലയിലെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യമായി മരുന്ന് നൽകുന്ന പുനർജ്ജനി പദ്ധതിയുൾപ്പെടെ ആരംഭിക്കാനും കഴിഞ്ഞു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ 11 അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം നിർമ്മിച്ചു. 106 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി വകയിരുത്തിയ 5.5 കോടിയും ചെലവഴിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ആകെ 88.12 ശതമാനം പദ്ധതിപുരോഗതി നേടുകയും ട്രഷറി ക്യൂ ബില്ലുകൾ ഉൾപ്പെടെ പദ്ധതിച്ചെലവിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടാനും കഴിഞ്ഞു. സ്പിൽ ഓവർ പദ്ധതി ഉൾപ്പെടെ108.36 ശതമാനം തുക ചെലവഴിച്ച വാഴൂർ ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ ഒന്നാമതെത്തി.
19 തദ്ദേശസ്ഥാപനങ്ങൾ 100 ശതമാനം പദ്ധതിനേട്ടം കൈവരിച്ചതായി ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അറിയിച്ചു. ജില്ലയുടെ മികച്ച പ്രവർത്തനത്തിന് പരിശ്രമിച്ച ഉദ്യോഗസ്ഥരെ  പ്രസിഡൻ്റ് അഭിനന്ദിച്ചു.


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം