Hot Posts

6/recent/ticker-posts

ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം

പത്തനംതിട്ട: മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയം നിർമ്മിക്കുവാനുള്ള മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നീക്കത്തിൽ കേരള വനിതാ കോൺഗ്രസ് എം തിരുവല്ല നിയോജകമണ്ഡലം നേതൃത്വയോഗം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി
ബസ്സ്റ്റാൻഡിന് തൊട്ടരികിലുള്ള പഞ്ചായത്ത് വക സ്ഥലം പ്രയോജനപ്പെടുത്താതെ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന നിലവിലെ സ്റ്റാൻഡിൽ തന്നെ ശൗചാലയം പണിയുന്നത് പുനപരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് വനിതാ കോൺഗ്രസ് എം കടക്കും
നിയോജകമണ്ഡലം പ്രസിഡന്റ് സൂസമ്മ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി മറിയാമ്മ തോമസ്, കുന്നന്താനം മണ്ഡലം പ്രസിഡന്റ് അനിലി തോമസ്, മല്ലപ്പള്ളി മണ്ഡലം പ്രസിഡന്റ് രേഷ്മ ലിജു, ആനിക്കാട് മണ്ഡലം പ്രസിഡന്റ് ഷിനിമോൾ സജിത്, രജനി ചന്ദ്രബാബു, സുബി സോജി എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍