Hot Posts

6/recent/ticker-posts

എൽ.റ്റി.സി.ഗ്ലോബൽ എക്സലൻസ് അവാർഡ് രാമപുരം കോളേജിന്



പാലാ: അന്താരാഷ്ട്ര വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനമായ എൽ ടി സി ഗ്ലോബലിന്റെ  2024 -'25  വർഷത്തെ 'എഡ്യൂക്കേഷൻ എക്സലൻസ് അവാർഡിന്' രാമപുരം മാർ ആഗസ്തീനോസ് കോളേജ് അർഹമായി. ലോകോത്തര നിലവാരത്തിൽ വിവിധ യൂണിവേഴ്സിറ്റികളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കോർത്തിണക്കി പുത്തൻ വിദ്യാഭ്യാസ ശൈലി പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് ഗ്ലോബൽ എൽ റ്റി സി. 
നാക് അക്രഡിറ്റേഷനിൽ 'എ' ഗ്രെയ്‌ഡ്‌ നേടിയ മധ്യ തിരുവിതാംകൂറിലെ ഏക സ്വാശ്രയ സ്ഥാപനം എന്ന നിലയിലും, കോളേജിന്റെ അക്കാദമിക  നിലവാരം, പാഠ്യ പഠ്യേതര രംഗങ്ങളിലെ നൂതന ആശയങ്ങൾ, നൈപുണ്യ വികസന സാധ്യതകൾ, സാമൂഹ്യ പ്രതിബദ്ധത എന്നിവയും  മാനദണ്ഡമാക്കിയാണ് അവാർഡ് ലഭിച്ചത്. മെയ് 10 ന്  നടക്കുന്ന ചടങ്ങിൽ വച്ച് രാമപുരം കോളേജിന് അവാർഡ് സമർപ്പിക്കുമെന്ന് എൽ റ്റി സി ഗ്ലോബൽ സി ഇ ഒ മാത്യു അലക്സാണ്ടർ അറിയിച്ചു. 
ബിബിഎ, ബിബിഎ (ഏവിയേഷൻ),ബിസിഎ,ബിഎസ് ഡബ്ലിയു,ബികോം (കോഓപ്പറേഷൻ),ബികോം (ഫിനാൻസ് & ടാക്‌സേഷൻ),ബി എസ് സി  ബയോടെക്നോളജി, ബി എസ് സി ഇലക്ട്രോണിക്സ് (എ ഐ & ഡാറ്റ അനലിറ്റിക്സ് ), ബി എ ഇംഗ്ലീഷ്, എം എസ് ഡബ്ലിയു, എം എ എച്ച് ആർ എം, എം.എസ് സി ഇലക്ട്രോണിക്സ്,എം.കോം  (ഫിനാൻസ് & ടാക്‌സേഷൻ),എം എസ് സി ബയോടെക്നോളജി, എം എസ് സി കമ്പ്യൂട്ടർ സയൻസ്,എം എ ഇംഗ്ലീഷ് എന്നിവയാണ് കോളേജിലുള്ള  കോഴ്സുകൾ.
കോളേജിന് ലഭിച്ച ഈ അംഗീകാരത്തിന് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ് എന്നിവരെയും സ്റ്റാഫ് അംഗങ്ങളെയും മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അഭിനന്ദിച്ചു.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍