Hot Posts

6/recent/ticker-posts

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു



പ്രവിത്താനം: പാലാ രൂപത പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മെയ്‌ 10 ന് പ്രവിത്താനത്ത് വച്ച് നടത്തുന്ന മിഷനറി മഹാസംഗമത്തിന്റെ പന്തൽ കാൽ നാട്ടുകർമ്മം വികാരി ജനറാൾ ഫാ ജോസഫ് കണിയോടിക്കലിന്റെ നേതൃത്വത്തിൽ നടന്നു. 
പാലാ രൂപതയിലും രൂപതയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്ന അയ്യായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുക്കുന്ന സംഗമത്തിന് വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു.
ചടങ്ങിൽ രൂപത പ്രോക്യൂറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, പ്രവിത്തനം പള്ളി വികാരി ഫാ. ജോർജ് വെളുപറമ്പിൽ, ഫാ. ജോർജ് പോളച്ചിറ കുന്നുംപുറം, ഫാ. ആന്റണി കൊല്ലിയിൽ, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ,  ഫാ. ജോസഫ് കരികുളം, ഫാ. ഗർവാസിസ് ആനിതോട്ടത്തിൽ, ഫാ. ജോർജ് നെല്ലിക്കുന്ന്‌ ചെരുവുപുരയിടം, ഫാ ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ. മാത്യു തെന്നാട്ടിൽ, ഫാ. തോമസ് ഓലായത്തിൽ, ഫാ. ജെയിംസ് പനച്ചിക്കൽ കരോട്ട്, കൈക്കാരന്മാർ, കോർ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം