Hot Posts

6/recent/ticker-posts

വെള്ളികുളം സെൻറ് ആൻ്റണീസ് സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിന് കൊടിയേറി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സൺഡേ സ്കൂളിലെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിശ്വാസോത്സവത്തിന് 'ഹൈമാനൂസാ ദ് മെത്സാ 2K25' ന് കൊടിയേറി. ഫാ. ജേക്കബ് താന്നിക്കപ്പാറ പേപ്പൽ പതാക ഉയർത്തി വിശ്വാസോത്സവത്തിന് തുടക്കം കുറിച്ചു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഹെഡ്മാസ്റ്റർ ജോർജ് കടപ്ളാക്കൽ ആമുഖ പ്രഭാഷണം നടത്തി. വിശുദ്ധ കുർബാനയ്ക്കുശേഷം വർക്ക് ബുക്ക് പ്രവർത്തനം നടത്തി. വിവിധ പ്രായ വിഭാഗങ്ങളിലായി സംഗീത മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ കളികളും മത്സരങ്ങളും നടത്തി. വിശ്വാസോത്സവത്തിൽ പങ്കെടുത്ത ഒരു കുട്ടിയെ ഭാഗ്യശാലിയായി തെരഞ്ഞെടുത്തു സമ്മാനം നൽകി. 
ഫാ.സ്കറിയ വേകത്താനം, അനീഷ് കൊള്ളികൊളവിൽ, സിനി വളയത്തിൽ, സിസ്റ്റർ ട്രീസാ മരിയ അരയത്തുംകര, സ്റ്റെഫി മൈലാടൂർ, ആൽബിൻ തോട്ടപ്പള്ളിൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍