Hot Posts

6/recent/ticker-posts

അരുവിത്തുറ തിരുനാൾ അവലോകന യോഗവും നോട്ടീസിന്റെ പ്രകാശനവും നടന്നു

അരുവിത്തുറ: സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ ഏപ്രിൽ 12 മുതൽ മെയ് 2 വരെ തീയതികളിൽ ആഘോഷിക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെയും വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെയും പള്ളി അധികൃതരുടെയും യോഗം ചേർന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ യോഗം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഡെപ്യൂട്ടി തഹസീൽദാർ ശ്യാമളകുമാരി, ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ്, നഗരസഭാദ്ധ്യക്ഷ സുഹറ അബ്ദുൽ ഖാദർ, നഗരസഭാ ഉപാധ്യക്ഷൻ അൻസർ പുള്ളോലിൽ, മുൻസിപ്പൽ സെക്രട്ടറി ബിപിൻ കുമാർ, പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബിനു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് അബ്ദുൽ ഖാദർ, നഗരസഭ കൗൺസിലർ ലീനാ സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാവരും ജാഗ്രതയോടെയും ഒരുമയോടെയും പ്രവർത്തിക്കണമെന്നും തിരുനാളിനെത്തുന്ന വിശ്വാസികൾക്കും യാത്രകാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ സൗകര്യങ്ങളൊരുക്കുന്നതിനും യോഗം തീരുമാനിച്ചു. തിരുനാൾ ദിവസങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും വാഹന പാർക്കിങ്ങ് ക്രമിക്കരണം നടത്താനും ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ നേതൃത്വത്തിലും എക്സൈസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ലഹരിയ്ക്കെതിരെ പരിശോധന നടത്താന്നും യോഗം തീരുമാനിച്ചു. 
മുടക്കമില്ലാതെ വൈദ്യൂതി ലഭ്യമാക്കുന്നതിനും കൂടുതൽ യാത്ര ബസുകൾ സർവീസ് നടത്തുന്നതിനും തീരുമാനിച്ചു. റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, വൈദ്യൂതി, ജല അതോറിറ്റി, ആരോഗ്യം വിഭാഗം, പൊതുമരാമത്ത് വിഭാഗം, ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം, എക്സൈസ് വിഭാഗം, താലുക്ക് സപ്ലൈ വകുപ്പ്, വില്ലേജ് ഓഫീസ് കെ എസ് ആർ ടി സി, ബസ് ഓണേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർ പങ്കെടുത്തു. ചടങ്ങിൽ തിരുനാൾ നോട്ടീസിന്റെ പ്രകാശനം വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കലിന് നൽകി നിർവഹിച്ചു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും