Hot Posts

6/recent/ticker-posts

വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ നാല്പതാം വെള്ളിയാഴ്ച വാഗമൺ കുരിശുമല തീർത്ഥാടനം ഭക്തിസാന്ദ്രമാക്കി

വെള്ളികുളം: നാല്പതാം വെള്ളിയാചരണത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയുടെ നേതൃത്വത്തിൽ വാഗമൺ കുരിശു മലയിലേക്ക് നടത്തിയതീർത്ഥാടനം ഭക്തിസാന്ദ്രമാക്കി. പാലാ രൂപത വികാരി ജനറാൾ മോൺ. റവ.ഡോ ജോസഫ് കണിയോടിക്കൽ ആഘോഷമായ സ്ലീവാ പാതയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.
ഫാ.സെബാസ്റ്റ്യൻ കടപ്ലാക്കൽ, ഫാ. ജേക്കബ് താന്നിക്കാപ്പാറ, ഫാ.റിനോ വിൻസെൻറ് പുത്തൻപുരക്കൽ തുടങ്ങിയവർ തിരുക്കർമ്മങ്ങളിൽ സഹകാർമ്മികത്വം വഹിച്ചു.തിരുകർമ്മങ്ങൾക്കുശേഷം എല്ലാവർക്കും  നേർച്ച ഊൺ വിതരണം ചെയ്തു. വെള്ളികുളം, അടിവാരം ഇടവകകളിൽ നിന്നും മറ്റു സ്ഥലങ്ങളിൽനിന്നുമായി നൂറുകണക്കിന് വിശ്വാസികൾ കുരിശുമല തീർത്ഥാടനത്തിൽ പങ്കെടുത്തു.
വെള്ളികുളം പള്ളി വികാരി ഫാ. സ്കറിയ വേകത്താനം, സിസ്റ്റർ മെറ്റി ജോസ് സി.എം.സി, സിസ്റ്റർ ട്രീസാ മരിയ അരയത്തുംകര, അനീഷ് കൊള്ളി കൊളവിൽ, സ്റ്റെഫി മൈലാടൂർ, വർക്കിച്ചൻ മാന്നാത്ത്, ജിബിൻ ചിറ്റേത്ത് തുടങ്ങിയവർ തീർത്ഥാടനത്തിന് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍