Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഫെയ്സ് ക്ലബ്ബ് സിൽവർ ജൂബിലി സമാപന സമ്മേളനം നാളെ മുതൽ



ഈരാറ്റുപേട്ട: ഫൈൻ ആർട്‌സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്‌സ്) സിൽവർ ജൂബിലി സമാപന പരിപാടികൾ ബുധൻ വ്യാഴം 21, 22 തീയതികളിൽ ഈരാറ്റുപേട്ട വ്യാപാര ഭവൻ, മുട്ടം ജംഗ്ഷൻ എന്നിവിടങ്ങളിൽ നടക്കും. 21 രാവിലെ 9 ന് ഈരാറ്റുപേട്ട പി.എം.സി. ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ ബോധവൽക്കരണ ജാഥ സംഘടിപ്പിക്കും. രാവിലെ 9 ന് നടക്കൽ അമാൻ ജഗ്ഷനിൽ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിൽ എത്തി വൈകുന്നേരം കടുവാ മുഴിയിൽ സമാപിക്കും. ജാഥ പി.എം.സി. ഹോസ്‌പിറ്റൽ സെക്രട്ടറി സലിം കിണറ്റുമ്മൂട്ടിൽ ഫ്ളാഗ് ഓഫ് ചെയ്യും.
22 ന് വ്യാഴാഴ്ച വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഫെയ്‌സ് വിമൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വനിതാ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് ചെയർ പേഴ്‌സൺ മറിയാമ്മ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും. ഫൗസിയ കരിം, സാറാ ഹാരിസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിക്കും. 2 മണിക്ക് ഫെയ്‌സ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന നവ എഴുത്തുകാരുടെ സംഗമം സാഹിത്യകാരനും മുൻ കളിക്ടറും കൂടിയായ കെ.വി.മോഹൻ കുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മുട്ടം ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം.എൽ.എ.അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്‌സൺ സുഹുറാ അബ്ദുൽ ഖാദർ, വ്യാപാരി വ്യവായി ഏകോപന സമിതി യുണിറ്റ് പ്രസിഡൻ്റ് എ. എം.എ ഖാദർ, മോഹൻ കുമാർ ഐ.എ.എസ് എന്നിവർ സംസാരിക്കും. സാമൂഹിക സാംസ്‌കാരിക രംഗത്തെ മികച്ച വ്യക്തികളേയും, പ്രസ്‌ഥാനങ്ങളെയും, എസ്‌.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ഫെയ്‌സ് കുടുംബാംഗങ്ങളുടെ മക്കളേയും ആദരിക്കും. തുടർന്ന് ഫെയ്സ് വോയ്‌സിൻ്റെ മെഗാ ഷോയും നടക്കും. പത്രസമ്മേളനത്തിൽ ഫെയ്‌സ് ഭാരവാഹികളായ സക്കീർ താപി, കെ.പി.എ. നടക്കൽ, ഹാഷിം ലബ്ബ, പി.പി.എം നൗഷാദ്, തസ്‌നീം കെ മുഹമ്മദ്, മൃദുല നിഷാന്ത് എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്