Hot Posts

6/recent/ticker-posts

കോട്ടയം ജില്ലയില്‍ മൂന്ന് ദിവസം ഓറഞ്ച് അലേര്‍ട്ട്

കോട്ടയം: കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം രണ്ടുദിവസത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 24 മുതല്‍ ഏഴു ദിവസം വടക്കുപടിഞ്ഞാറന്‍ കാറ്റ്  ശക്തമാകും. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ മേയ് 24, 25, 26 തീയതികളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ അറിയിച്ചു.
115.6 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാവുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മേയ് 27 ന് മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാടക -ഗോവ  തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ്  27 ന്  മധ്യ പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്.
Reactions

MORE STORIES

മണിയംകുളം സെന്റ് ജോസഫ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
ചെമ്മലമറ്റം പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാൾ
നാട്ടുമാവിൻ തൈകളുടെ പ്രചാരണവുമായി പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾ
കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ പരിസ്ഥിതിദിനം സമുചിതമായി ആചരിച്ചു
വിസാറ്റിന്റെ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ പ്രവേശനം നേടാം. നിരവധി അവസരങ്ങൾ
"മരം ഒരു വരം"- വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം