Hot Posts

6/recent/ticker-posts

മുണ്ടാങ്കല്‍ - പുലിമലക്കുന്ന് ജലവിതരണ പദ്ധതി: ഉദ്ഘാടനം ഇന്ന്



പാലാ: പാലാ നഗരസഭ 6-ാം വാർഡിലെ മുണ്ടാങ്കൽ-പുലിമലക്കുന്ന് ജല വിതരണ പദ്ധതി പൂർത്തിയായി. മരിയ സദത്തിനു സമീപമുള്ള ജല സംഭരണിയുടെ ഭാഗത്ത് ജോസ് കെ.മാണി എംപി (ഇന്ന്) മെയ് 25 ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം നിർവഹിക്കും. നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും. വാർഡിലെ 150 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാട്ടർ പ്യൂ രിഫയർ ഉപയോഗിച്ച് ശുദ്ധീകരിച്ച വെള്ളം പൈപ്പ് വഴി വിതരണം ചെയ്യും. മുണ്ടാങ്കൽ, ഇളന്തോട്ടം, കാർമൽ ആശുപത്രി ഭാഗങ്ങളിൽ ജലക്ഷാമം ഏറെ രൂക്ഷമായിരുന്നു. മുൻപ് പല തവണ ജനപ്രതിനിധികൾ ഈ ജല വിതരണ പദ്ധതിക്കായി ശ്രമങ്ങൾ നടത്തിയിരുന്നു.
70 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. നഗരസഭയുടെ വിവിധ വർഷങ്ങളിലെ പദ്ധതിയിൽപെടുത്തി നഗരസഭ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കിണർ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം കദളിക്കാട്ടിൽ തോമസും ജല സംഭരണി നിർമിക്കുന്നതിനുള്ള സ്ഥലം മുഴയിൽ ബേബിച്ചനും സൗജന്യമായി വിട്ടു നൽകി. കിണറും ടാങ്കും നിർമിക്കുന്നതിനുള്ള വസ്തു നഗരസഭയ്ക്കു സ്വകാര്യ വ്യക്തികൾ ആധാരം ചെയ്ത് നഗരസഭ സെക്രട്ടറിയുടെ പേരിൽ കരം അടച്ചതിനുശേഷം മാത്രമേ പദ്ധതി കൗൺസിലർക്ക് ആവശ്യപ്പെടാ നും മുന്നോട്ടു കൊണ്ടുപോകാനും കഴിയുമായിരുന്നുള്ളൂ. ഈ 2 കുടുംബവും നഗരസഭയെ സഹായിച്ചു. തുടർന്നാണ് പദ്ധതി ആരംഭിച്ചത്. നഗരസഭയിലെ 26 വാർഡുകളിലായി ലഭിക്കുന്ന ആകെ ഫണ്ടിന്റെ ഒരു വിഹിതം മാത്രമാണ് ഓരോ വർഷവും 6-ാം വാർഡിൽ ലഭിച്ചത്.
വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ഓരോ വർഷവും ആവശ്യമുള്ള പണം ചോദിച്ചു വാങ്ങിച്ചാണ് ഘട്ടം ഘട്ട മായി പദ്ധതി പൂർത്തീകരിച്ചത്. ഓരോ പ്രാവശ്യവും ലഭിക്കുന്ന തുകയ്ക്കുള്ള വർക്കിനു പ്രത്യേകം പ്രത്യേകം എസ്റ്റിമേറ്റും ടെൻഡറും മറ്റു നടപടി ക്രമങ്ങളും പൂർത്തീകരി ക്കുകയും വേണമായിരുന്നു. മുണ്ടാങ്കൽ-പുലിമലക്കുന്ന് ജല വിതരണ സമിതി രൂപീകരിച്ച് ഈ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജലവിതരണ പദ്ധതിയുടെ തുടർനടപടികൾ നടത്തിയത്.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്