ഈരാറ്റുപേട്ട: പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി - ആച്ചുകാവ് അമ്പലം റോഡ്- 5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.