Hot Posts

6/recent/ticker-posts

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ഗ്രാമീണ റോഡുകൾക്ക് 40 ലക്ഷം രൂപ അനുവദിച്ചു



ഈരാറ്റുപേട്ട: പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതിനായി സംസ്ഥാന റവന്യു വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും വിവിധ ഗ്രാമീണ റോഡുകളുടെ റീടാറിങ്, റീകോൺക്രീറ്റിംഗ്, മറ്റ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി  40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. താഴെപ്പറയുന്ന റോഡുകൾക്കാണ്  ഫണ്ട് അനുവദിച്ചിട്ടുള്ളത്.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ ഇഞ്ചിയാനി - വെള്ളനാടി -പുളിക്കൽകട റോഡ് -10 ലക്ഷം, എരുമേലി ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡിൽ എരുത്വാപ്പുഴ- വെണ്ടയ്ക്കൽ കോളനി - ചീനി മരം റോഡ് - 5 ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ അറമത്ത് പടി - വളവനാർ കുഴി റോഡ്- 4 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ കാവുംകുളം - അമ്പലം ആറാട്ടുകടവ് റോഡ്- 9  ലക്ഷം, തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മംഗളഗിരി - ആച്ചുകാവ് അമ്പലം റോഡ്- 5 ലക്ഷം, തിടനാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ പിണ്ണാക്കനാട് - കരിപ്പാപ്പറമ്പ് റോഡ്- 7 ലക്ഷം എന്നീ പ്രകാരമാണ് 40 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടുള്ളത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ റോഡ് നിർമ്മാണ പ്രവർത്തികൾ നടപ്പിലാക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം