പൈകയിൽ വൈദ്യുതി മുടക്കം പതിവാകുന്നു. വ്യാപാര സ്ഥാപനങ്ങൾക്ക് ഇതുമൂലം വളരെയേറെ ബുദ്ധിമുട്ടുണ്ടാകുന്നു. ബേക്കറികളിലെ ഐസ്ക്രീം അലുത്ത് പോയി നഷ്ടമുണ്ടാകുന്നു, പാൽ കേടായി പോകുന്നു.
തയ്യൽ സ്ഥാപനങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാതെ തന്നെ ശമ്പളം കൊടുക്കേണ്ടി വരുന്നു. കൂടാതെ കടുത്ത ചൂടിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുന്നു.