Hot Posts

6/recent/ticker-posts

സംസ്ഥാന നീന്തൽ മത്സരം പാലായിൽ



പാലാ: കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തൽ മത്സരം ഈ മാസം 30, 31 തീയതികളിൽ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള മുന്നൂറോളം പുരുഷ, വനിതാ താരങ്ങളും എല്ലാ ഒഫിഷ്യൽസും പങ്കെടുക്കും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. 
30നു രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്. കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ ഏറ്റെടുത്ത് നടത്തുന്ന ഈ മത്സരത്തിലെ ആകർഷണീയമായ ഇനം പുരുഷ/വനിതാ വാട്ടർ പോളോയാണ്. നിലവിൽ കേരളാ വനിതകളാണ് ദേശീയ ചാമ്പ്യൻമാർ.
ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻറും സംസ്ഥാന വൈസ് പ്രസിഡൻറുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യും. പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മാന ദാനം നിർവഹിക്കും. എം പി മരായ ഫ്രാൻസിസ് ജോർജ്ജ്, ജോസ് കെ മാണി, മാണി സി കാപ്പൻ എം എൽ എ, കേരള ഒളിംപിക് അസോസിയേൻ സെക്രട്ടറിയും, അക്വാറ്റിക്ക് അസ്സോസ്സിയേഷൻ പ്രസിഡൻറുമായ എസ് രാജീവ് എന്നിവർ പങ്കെടുക്കും.
പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അഡ്വ ബിനു പുളിക്കകണ്ടം, ജേക്കബ് ടി ജെ, ശ്രീകുമാർ കളരിക്കൽ, മാർസ് മാത്യു എന്നിവർ പങ്കെടുത്തു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ