Hot Posts

6/recent/ticker-posts

ഇന്ത്യ ഗവൺമെന്റിന്റെ ഇന്നവേഷൻ മാരത്തോണിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ അനുമോദിക്കുന്നു



ചെമ്മലമറ്റം: ഇന്ത്യ ഗവൺമെൻറിൻ്റെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നടത്തിയ സ്കൂൾ ഇന്നവേഷൻ മാരത്തോൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിനു വേണ്ടി പ്രൊജക്റ്റ് സമർപ്പിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നു. നാളെ (ജൂൺ 26) രാവിലെ 9.45 ന് പാരിഷ് ഹാളിൽ ചേരുന്ന അനുമോദന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. അരുവിത്തുറ സെൻറ് ജോർജ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ.സുമേഷ് ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ജിജി ജോസഫ്, ഷേർളി തോമസ് എന്നിവർ പ്രസംഗിക്കും.
10-ാം ക്ലാസ് വിദ്യാർത്ഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ് എന്നീ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. ഇവർ സമർപ്പിച്ച പ്രോജക്ട് ആണ് ദേശീയതലത്തിൽ തെരഞ്ഞെടുത്തത്. റബർ പാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് ഇവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന അഡൾട്ട് തിങ്കറിംഗ് ലാബിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആയിരുന്നു മൂവരും.
ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തോൺ പ്രദർശനത്തിൽ പങ്കെടുക്കുന്നതിന് കുട്ടികൾക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ വലിയ ഉണർവ് നൽകുന്ന ഈ കണ്ടെത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പാദിപ്പിക്കുന്നതിന് കേന്ദ്ര ഗവൺമെന്റിൽ നിന്ന് 1.5 ലക്ഷം രൂപ സ്കൂളിന് അനുവദിച്ചിട്ടുണ്ട്. 
ഓൾ ഇന്ത്യ തലത്തിൽ ആകെ തെരഞ്ഞെടുക്കപ്പെട്ടത് 27 സ്കൂളുകളാണ്. കേരളത്തിൽ നിന്ന് ആകെ 4 സ്കൂളുകൾക്ക് മാത്രമാണ് സെലക്ഷൻ ലഭിച്ചത്. കോട്ടയം ജില്ലയിൽ സെലക്ഷൻ ലഭിച്ച ഏക സ്കൂളാണ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ. ഓൾ ഇന്ത്യ തലത്തിൽ 6.7 ലക്ഷം കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. സമൂഹത്തിന് ഉപകാരപ്രദമായ  പുതിയ കണ്ടെത്തലുകൾ നടത്തുന്നതിന് സ്കൂൾ വിദ്യാർഥികൾക്കായി ഇന്ത്യ ഗവൺമെൻറ് നടത്തിയ മത്സരമായിരുന്നു ഇന്നവേഷൻ മാരത്തോൺ.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം