Hot Posts

6/recent/ticker-posts

എമര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം അംഗങ്ങള്‍ക്ക് പരിശീലനം നൽകി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് എമര്‍ജന്‍സി റെസ്പോണ്‍സബിള്‍ ടീം (ERT) അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണ്ണാണ്ടസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ചു. 
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, മെമ്പര്‍മാരായ ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ് എന്നിവരും, ബ്ലോക്ക് പരിധിയിലെ നന്മക്കൂട്ടം, ടീം എമര്‍ജന്‍സി, ടെന്‍സിംഗ് നേച്ചര്‍ ക്ലബ്, വിവിധ സന്നദ്ധസംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു. ഫയര്‍ & റെസ്ക്യൂ വിഭാഗത്തില്‍ ഈരാറ്റുപേട്ട ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ സതീഷും, കില റിസോഴ്സ് പേഴ്സണ്‍ അബ്ദുള്‍ റഹീമും ക്ലാസ്സുകള്‍ എടുത്തു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം