Hot Posts

6/recent/ticker-posts

കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു: യുഡിഎഫ്



പാലാ: മീനച്ചിൽ ഗ്രാമ പഞ്ചായത്തിലെ കിഴപറയാർ ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് തടസ്സപ്പെടുത്തുന്നു എന്ന് യുഡിഎഫ്. മാണി സി കാപ്പൻ എം.എൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച ആശുപത്രി കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിന് പഞ്ചായത്ത് പ്രസിഡണ്ട് സഹകരിക്കുന്നില്ലെന്ന് പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ പറഞ്ഞു. 
1.25 കോടി രൂപ മുടക്കിയ ഈ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വളരെ നാളുകളായെന്നും പ്രസിഡണ്ടിൻ്റെ താല്പര്യമില്ലായ്മ ആണ് ഉദ്ഘാടനം വൈകാൻ കാരണമെന്നും ശനിയാഴ്ച 10 ന് ഉദ്ഘാടനം നടത്തുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു. യു ഡി എഫ് കൺവീനർ രാജൻ കൊല്ലംപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർഷിബു പൂവേലി, ബോബി ഇടപ്പാടിയിൽ, പ്രേംജിത്ത് എർത്തയിൽ, ഡയസ് കെ സെബാസ്റ്റ്യൻ, ബേബി ഈറ്റത്തോട്ട്, ഗ്രാമ പഞ്ചായത്ത് മെംബർ നളിനി ശ്രീധരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്
കവളപ്പാറ കൊട്ടാരം: മണ്മറയുന്ന ചരിത്രം